Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗർഭിണിയായ യുവതിക്ക് കാമുകന്റെ വീട്ടുകാരുടെ തല്ല്.. ശരീരമാകെ ചതവ്.. അനങ്ങാതെ പോലീസ്

കോഴിക്കോട്: ഗർഭിണിയായ യുവതിയെ കാമുകന്റെ വീട്ടുകാർ മർദിച്ചുവെന്ന് പരാതി. മാത്തോട്ടം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിക്കാണ് മർദനമേറ്റത്. യുവതിയുടെ കാമുകൻ പീഡനക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. കുഞ്ഞിന്റെ അച്ഛനാര് എന്ന തർക്കമാണ് അടിപിടിയിലെത്തിയത്.

മർദനമേറ്റ യുവതി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം തങ്ങൾ യുവതിയേയും ബന്ധുക്കളേയും ആക്രമിച്ചിട്ടില്ലെന്നും അവർ തങ്ങളെയാണ് മർദിച്ചത് എന്നുമാണ് കാമുകന്റെ വീട്ടുകാരുടെ വാദം.

ഗർഭിണിക്ക് മർദ്ദനം

ഗർഭിണിക്ക് മർദ്ദനം

കോഴിക്കോട് മാത്തോട്ടം സ്വദേശിനിയായ ഗര്‍ഭിണിയായ യുവതിയാണ് പരാതിക്കാരി. തന്നെ കാമുകന്റെ വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചുവെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. മര്‍ദനമേറ്റ യുവതി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വർഷങ്ങളായി പ്രണയത്തിൽ

വർഷങ്ങളായി പ്രണയത്തിൽ

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. മലപ്പുറം കുന്നുമ്പുറം സ്വദേശിയായ ആഷിഫുമായി യുവതി നാളുകളായി പ്രണയത്തിലായിരുന്നു. മൂന്ന് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് യുവതി പറയുന്നു. തുടര്‍ന്ന് യുവതി ഗര്‍ഭിണിയായി.

വഞ്ചിച്ച് കടൽ കടന്നു

വഞ്ചിച്ച് കടൽ കടന്നു

വയറ്റിലൊരു കുഞ്ഞ് വളരുന്നുവെന്നറിച്ചപ്പോള്‍ തന്നെ വിവാഹം കഴിക്കാന്‍ യുവതി കാമുകനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആഷിഫ് അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, ഗര്‍ഭിണിയായ തന്നെ കബളിപ്പിച്ച് ഗള്‍ഫിലേക്ക് കടന്ന് കളഞ്ഞുവെന്നും പരാതിക്കാരിയായ യുവതി ആരോപിക്കുന്നു.

കാമുകൻ അറസ്റ്റിൽ

കാമുകൻ അറസ്റ്റിൽ

രണ്ട് വര്‍ഷത്തിലേറെക്കാലം ആഷിഫ് ഗള്‍ഫിലായിരുന്നു. അതിനിടെ തന്നെ ആഷിഫ് പീഡിപ്പിച്ചതായി യുവതി പോലീസിന് പരാതി നല്‍കി. കഴിഞ്ഞ മാസം ആഷിഫ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍, യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലേക്ക് അയക്കുകയും ചെയ്തു.

ഡിഎൻഎ ടെസ്റ്റ്

ഡിഎൻഎ ടെസ്റ്റ്

ജയിലില്‍ കിടക്കുന്ന കാലത്ത് ആഷിഫ് മുന്നോട്ട് വെച്ച നിര്‍ദേശം, കുട്ടി തന്റെതാണ് എങ്കില്‍ ഏറ്റെടുക്കാം എന്നതായിരുന്നുവെന്ന് യുവതി പറയുന്നു. ഇത് പ്രകാരം ഡിഎന്‍എ ടെസ്റ്റ് നടത്തി. റിസള്‍ട്ട് കിട്ടിയ വിവരം അറിയിക്കണമെന്ന് ആഷിഫ് പറഞ്ഞിരുന്നു. ഇത് പ്രകാരം യുവതി ആഷിഫിന്റെ വീട്ടില്‍ പോയി.

വീട്ടുകാർ തല്ലിച്ചതച്ചു

വീട്ടുകാർ തല്ലിച്ചതച്ചു

അവിടെ വെച്ചാണ് യുവതിക്ക് മര്‍ദ്ദനമേറ്റത്. യുവതിക്കൊപ്പം ചെന്ന ബന്ധുക്കള്‍ക്കും മര്‍ദനമേറ്റു. ആഷിഫിന്റെ ഉപ്പയും സഹോദരനും ചേര്‍ന്ന് വടിയെടുത്ത് തല്ലിച്ചതക്കുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധു പറയുന്നു. ഇക്കാര്യത്തിലൊരു തീരുമാനമാകാതെ പോവില്ലെന്ന് പറഞ്ഞ യുവതിയെ കാമുകന്റെ വീട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

അനങ്ങാതെ പോലീസ്

അനങ്ങാതെ പോലീസ്

ഇക്കാര്യം പോലീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പോലീസില്‍ അവരുടെ ബന്ധുക്കളുണ്ടെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. മൂന്ന് വട്ടം സ്റ്റേഷനില്‍ ചെന്നിട്ടും പോലീസ് തിരിഞ്ഞ് പോലും നോക്കിയിട്ടില്ല എന്നാണ് ആരോപണം.

വീട്ടുകാരുടെ ഭീഷണിയും

വീട്ടുകാരുടെ ഭീഷണിയും

യുവതിയുടെ കാമുകന്റെ ബന്ധുക്കള്‍ വധഭീഷണി മുഴക്കിയതായും ഇവര്‍ പറയും. കുടുംബത്തില്‍ ഒരാള്‍ പോലും ബാക്കിയുണ്ടാവില്ല എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. യുവതിക്ക് ശരീരത്തിന്റെ പലഭാഗത്തായി ചതവ് ഏറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+