കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മുറിയിൽ നാലു മാസം ഗർഭിണിയായ യുവതി തൂങ്ങിമരിച്ചു,തൊട്ടടുത്ത മുറിയിൽ മകളും;സംഭവം വടക്കഞ്ചേരിയിൽ

വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന അനിത പ്രസവത്തിനായാണ് സ്വന്തം വീട്ടിലെത്തിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

വടക്കഞ്ചേരി: ഗർഭിണിയായ യുവതിയെയും ഒൻപത് വയസുള്ള മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി സുധീഷിന്റെ ഭാര്യയും കിഴക്കഞ്ചേരി സ്വദേശിനിയുമായ അനിത(30), മകൾ ദിയ(9) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉമ്മൻചാണ്ടിയുടെ ജനകീയ യാത്രയ്ക്കെതിരെ കൊച്ചി മെട്രോയുടെ പരാതി;പോലീസ് കേസ്, പിഴയും 6 മാസം തടവും?ഉമ്മൻചാണ്ടിയുടെ ജനകീയ യാത്രയ്ക്കെതിരെ കൊച്ചി മെട്രോയുടെ പരാതി;പോലീസ് കേസ്, പിഴയും 6 മാസം തടവും?

ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ!അനിശ്ചിതത്വത്തിന്റെ 13 മണിക്കൂർ!ആലുവ പോലീസ് ക്ലബിൽ നടന്നത്ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ!അനിശ്ചിതത്വത്തിന്റെ 13 മണിക്കൂർ!ആലുവ പോലീസ് ക്ലബിൽ നടന്നത്

നാലു മാസം ഗർഭിണിയായ അനിതയെ തൂങ്ങിമരിച്ച നിലയിലും, മകൾ ദിയയെ മരിച്ചു കിടക്കുന്ന നിലയിൽ തൊട്ടടുത്ത മുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. അച്ഛൻ ജോസ് ജോലിക്ക് പോയതായിരുന്നു, ജോസിന്റെ ഭാര്യ ഫിലോമിന പനി ബാധിച്ച് ആശുപത്രിയിലുമായിരുന്നു.

death

ജോലിക്കു പോയ ജോസ് അനിതയെ ഒട്ടേറെതവണ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ജോലി സ്ഥലത്ത് നിന്നും വീട്ടിലെത്തിയ ജോസ് അയൽക്കാരുടെ സഹായത്തോടെ വാതിൽ തകർത്താണ് വീടിനകത്ത് കടന്നത്.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഒരു മുറിക്കുള്ളിൽ അനിതയെയും, തൊട്ടടുത്ത മുറിയിൽ മകൾ ദിയയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന അനിത പ്രസവത്തിനായാണ് സ്വന്തം വീട്ടിലെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

English summary
pregnant woman and her daughter found dead in home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X