കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമചന്ദ്രന് 'മണ്‍വെട്ടിയും മണ്‍കോരിയും' തന്നെ

  • By Aswathi
Google Oneindia Malayalam News

കൊല്ലം: ലോക് സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന് 'മണ്‍വെട്ടിയും മണ്‍കോരിയും' എന്ന ചിഹ്നത്തില്‍ തന്നെ മത്സരിക്കാം. ആര്‍ എ സ് പിയുടെ ഔദ്യോഗിക ചിഹ്നമായ മണ്‍വെട്ടിയും മണ്‍കോരിയും ഉപയോഗിച്ച് പ്രേമചന്ദ്രന്‍ മത്സരിക്കുന്നതിനെതിരെ എല്‍ ഡി എഫ് നല്‍കിയ പരാതി ജില്ലാ കളക്ടര്‍ തള്ളി.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രേമചന്ദ്രന് മണ്‍വെട്ടിയും മണ്‍കോരിയും തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചത്. അനുമതിയില്ലാതെ പശ്ചിമ ബംഗാള്‍ ആര്‍ എസ് പി ഘടകത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ മണ്‍വെട്ടിയും മണ്‍കോരിയും ഉപയോഗിക്കുന്നുവെന്നായാരുന്നു എല്‍ ഡി എഫിന്റെ പരാതി. എല്‍ ഡി എഫ് ഇലക്ഷന്‍ ഏജന്റ് പി രാജേന്ദ്രനാണ് പരാതി നല്‍കിയത്.

nk-premachandran

പ്രേമചന്ദ്രന്‍ മണ്‍കോരിയും മണ്‍വെട്ടിയും ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ആര്‍ എസ് പി ബംഗാള്‍ ഘടകം അറിയിച്ചതിനെ തുടര്‍ന്നാണ് ഔദ്യോഗിക ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്.

കൊല്ലം സീറ്റ് വിഷയത്തില്‍ എല്‍ ഡി എഫ് വിട്ട ആര്‍ എസ് പി ഇപ്പോള്‍ യു ഡി എഫിലാണ്. യു ഡി എഫ് കൊല്ലം സീറ്റ് പാര്‍ട്ടിക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ദേശീയ തലത്തില്‍ ആര്‍ എസ് പി ഇപ്പോഴും ഇടതുമുന്നണിയുടെ ഭാഗമായതിനാലാണ് കൊല്ലത്തെ സി പി എം നേതൃത്വം പരാതിയുമായി രംഗത്തെത്തിയത്. ബംഗാളില്‍ സി പി എമ്മുമായി ചേര്‍ന്നാണ് ആര്‍ എസ് പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

English summary
UDF Kollam candidate NK Premachandran can continue with his election symbol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X