കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമചന്ദ്രന് ആശ്വാസം; വിജയ പ്രതീക്ഷയും

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലം: കൊല്ലത്ത് ഇത്തവണ തീപ്പൊരി പോരാട്ടമാണ്. ഇടതുപക്ഷവും പഴയ ഇടതുപക്ഷവും തമ്മിലുള്ള പോരാട്ടം.

വ്യാഴാഴ്ച രാവിലെ ഏഴരക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രനുമായുള്ള കൂടിക്കാഴ്ച പറഞ്ഞുറപ്പിച്ചതായിരുന്നു. കൃത്യ സമയത്ത് തന്നെ സ്ഥലത്തെത്തിയെങ്കിലും സ്ഥാനാര്‍ത്ഥി അത്ര സുഖത്തിലായിരുന്നില്ല.

തെറ്റിദ്ധരിക്കണ്ട. ശാരീരിക അസ്വാസ്ഥ്യം തന്നെ. കടുത്ത കാലുവേദന. ഭാര്യക്കും അടുത്ത സഹചാരിക്കും ഒപ്പം ആശുപത്രിയില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അധിക നേരം സംസാരിക്കാനുള്ള സമയമില്ല. എല്‍ഡിഎഫ് വിട്ടതില്‍ ദു:ഖമുണ്ടോ എന്ന് ചോദ്യം... ഇപ്പോള്‍ ആശ്വാസമുണ്ടെന്ന് മറുപടി.

Premachandran

കൊല്ലം ആര്‍എസ്പിയുടെ കോട്ടയാണ്. ഇവിടെ എല്‍ഡിഎഫ് ഇത്തവണ എന്തുകാണിക്കുമെന്ന് കണ്ടറിയാമെന്ന് മറുപടി. പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക്...

കൊല്ലത്തെ പോരാട്ടത്തിന്റെ വീറ് അറിയാന്‍ വെറുതേ റോഡരികുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. എംഎ ബേബിക്ക് പോസ്റ്റര്‍ ആഞ്ചെങ്കില്‍ പ്രേമചന്ദ്രന് പോസ്റ്റര്‍ ആറ്. പ്രേമചന്ദ്രന് പോസ്റ്റര്‍ പത്തെങ്കില്‍ ബേബിക്ക് പോസ്റ്റര്‍ പന്ത്രണ്ട്. ഇതാണ് അവസ്ഥ.

ബേബി ജോണിന്റെ കാലം മുതലേ കൊല്ലം ആര്‍എസ്പിയുടെ ഉരുക്ക് കോട്ടയാണ്. അന്ന് അവിടെ ഒരില അനങ്ങിയാല്‍ ബേബി ജോണ്‍ അറിഞ്ഞിരുന്നു. എന്നാല്‍ കാലമേറെ പോയപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ബേബി ജോണിന്റെ മകന്‍ ഷിബു പാര്‍ട്ടി പിളര്‍ത്തി ആര്‍എസ്പി(ബി) ഉണ്ടാക്കി യുഡിഎഫില്‍ ചേര്‍ന്നു. ഒടുവില്‍ ചവറ മുതല്‍ ചവറ വരെ മാത്രം സ്വാധീനമുള്ള പാര്‍ട്ടി എന്ന ചീത്തപ്പേരും കേള്‍പ്പിച്ചു.

ഇത്തവണ കഥ അങ്ങനെയല്ല. ഷിബുവും പ്രേമചന്ദ്രനും ഒറ്റക്കെട്ടാണ്. ചെറിയ മുറുമുറുപ്പുകള്‍ ഉണ്ടെങ്കിലും ആര്‍എസ്പി പ്രവര്‍ത്തകര്‍ അടുത്ത കാലത്തൊന്നും ഇല്ലാത്ത ആവേശത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. കൂടാതെ യുഡിഎഫിലെ കോണ്‍ഗ്രസ് അടക്കമുള്ള ഘടകക്ഷികളുടെ പരിപൂര്‍ണ്ണ പിന്തുണയും.

സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തില്‍ മനം മടുത്തുള്ള തങ്ങളുടെ കൂറുമാറ്റം വിജയത്തില്‍ തന്നെ കലാശിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേമചന്ദ്രനും കൂട്ടരും.

English summary
Premachandran is happy with UDF and expects victory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X