പ്രേമചന്ദ്രന്ശെല്വരാജിനെപ്പോലെ കാലുമാറ്റക്കാരന്
കൊല്ലം: ആര്‍എസ്പിക്കും എന്‍കെ പ്രേമചന്ദ്രനും എതിരെ വിഎസ് അച്യുതാനന്ദന്റെ രൂക്ഷ വിമര്‍ശനം. പ്രേമചന്ദ്രന് ശെല്‍വരാജിനെപ്പോലെ കാലുമാറ്റക്കാരനാണെന്നാണ് വിഎസ് ആക്ഷേപിച്ചത്.
കൊല്ലത്ത് എംഎ ബേബിയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിഎസ് അച്യുതാനന്ദന്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പരിപാടിയില്‍ പങ്കെടുത്തു. കൊല്ലം പ്രസ്റ്റീജ് സീറ്റായി പരിഗണിച്ച് പിടിച്ചെടുക്കാനാണ് സിപിഎം തീരുമാനം എന്ന് വ്യക്തമാക്കുന്നതായിരുന്നു വിഎസിന്റേയും പിണറായിയുടേയും സാന്നിധ്യം.

മുപ്പത് വര്‍ഷത്തെ സമരം ഒറ്റ ദിവസം കൊണ്ട് മറന്ന ആളാണ് പ്രേമചന്ദ്രന് എന്ന് വിസ് പറഞ്ഞു. മുന്നണിമാറിയ ആര്‍എസ്പി എംഎല്‍എമാര്‍ രാജിവക്കണം എന്നും വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. കൊല്ലം സീറ്റിന്റെ പേരില്‍ മുന്നണി മാറാന്‍ ആര്‍എസ്പി തീരുമാനിച്ചപ്പോള്‍ തുടക്കം മുതലേ അനുനയിപ്പിക്കാന്‍ രംഗത്തെത്തിയ നേതാവിയിരുന്നു വിഎസ് അച്യുതാനന്ദന്.
ആര്‍എസ്പിയുടെ കൂറുമാറ്റത്തെ പിണറായി വിജയനും രൂക്ഷമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ന്യായീകരിക്കാനാണ് പിണറായി കൂടുതല്‍ സമയവും ചെലവഴിച്ചത്.
സിപിഎമ്മിന്റെ സ്വതന്ത്രരെ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്ന് പിണറായി പറഞ്ഞു. എറണാകുളത്തെ സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഐഎഎസ്സുകാരനാണ്. പത്തനംതിട്ടയിലെ പീലിപ്പോസ് തോമസ് നല്ല കോണ്‍ഗ്രസ്സുകാരനാണ്. പൊന്നാനിയിലെ അബ്ദുറഹ്മാനും ഇടുക്കിയിലെ ജോയ്സ് ജോര്‍ജ്ജും ആ നാട്ടുകാരുടെ കണ്ണിലുണ്ണികളാണെന്നും പിണറായി പറഞ്ഞു. ഇന്നസെന്റിനെ ഇഷ്ടമില്ലാത്തവരില്ലെന്നും പിണറായി പറഞ്ഞു.
-
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
മമ്മൂട്ടിക്കൊപ്പം അടിയുറച്ച കോൺഗ്രസുകാർ, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും











Click it and Unblock the Notifications