പ്രേമം ചോര്‍ന്നത് എവിടെ നിന്ന്... അന്‍വര്‍ റഷീദ് പറഞ്ഞുകഴിഞ്ഞു
തിരുവനന്തപുരം: പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദ് ഇക്കാര്യം കണ്ടെത്തിക്കഴിഞ്ഞോ...?
പരാതി കൊടുത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് ആന്റി പൈറസി സെല്ലിന് മുന്നില്‍ ഹാജരായി തെളിവ് നല്‍കിയത്. വ്യക്തമായ തെളിവുകള്‍ തന്നെയാണ് സിനിമയുടെ നിര്‍മാതാവ് അന്വേഷണ സംഘത്തിന് നല്കിയിരിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അന്വേഷണ സംഘത്തിന് മുന്നില്‍
പരാതി നല്കി ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അന്‍വര്‍ റഷീദ് അന്വേഷണ സംഘത്തിന് മുന്നില്‍ എത്തുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും അന്‍വര്‍ എത്തിയിരുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.

ആളെ പിടികിട്ടി
പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത ആളെ പിടികിട്ടിയെന്ന് കഴിഞ്ഞ ദിവസം തന്നെ അന്‍വര്‍ റഷീദ് വ്യക്തമാക്കിയിരുന്നു.

തെളിവ് നല്കി
ഇത് സംബന്ധിച്ച് നിര്‍ണായകമായ തെളിവുകള്‍ ആന്റി പൈറസി സെല്ലിന് കൈമാറിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ അന്‍വര്‍ പറയുന്നത്.

പ്രിയനും ലാലും
സിനിമയുടെ സെന്‍സര്‍ കോപ്പി പുറത്തായതിന് പിന്നില്‍ മോഹന്‍ ലാലോ പ്രിയദര്‍ശനോ ആണെന്ന് താനോ അണിയറ പ്രവര്‍ത്തകരോ പറഞ്ഞിട്ടില്ലെന്ന് അന്‍വര്‍ റഷീദ് പറയുന്നുണ്ട്. ശരിയാണ് അന്‍വര്‍ ആരുടേയും പേരുകള്‍ പറഞ്ഞിട്ടില്ല.

പ്രതീക്ഷ അന്വേഷണത്തില്‍
പോലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിന്റെ ഫലത്തിലായിരിയ്ക്കും തന്റെ എല്ലാ പ്രതീക്ഷകളും എന്നാണ് മൊഴി നല്‍കിയതിന് ശേഷം അന്‍വര്‍ റഷീദ് പ്രതികരിച്ചത്.

സിനിമാ ബന്ദ്
സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ പുറത്തിറങ്ങിയതില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എ ക്ലാസ്സ് തീയേറ്ററുകള്‍ ഒരു ദിവസം പൂട്ടിയിടാന്‍ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications