കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമം കാശുവാരിയാല്‍ ആ തിരുവനന്തപുരത്തുകാരനെന്താ?എന്തിനയാള്‍ പ്രേമത്തെ കൊന്നു? ആരാണയാള്‍?

Google Oneindia Malayalam News

കൊല്ലം: പ്രേമം വിവാദത്തില്‍ നിര്‍ണായകമായ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു. ചിത്രം ഇന്റര്‍നെറ്റില്‍ ആദ്യം അപ്ലോഡ് ചെയ്തത് ഈ വിദ്യാര്‍ഥികളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് പ്‌ളസ് വണ്‍ വിദ്യാര്‍ഥികളും ഒരു പഌസ്ടു വിദ്യാര്‍ഥിയുമാണ് അറസ്റ്റിലായത്. ചിത്രം ആദ്യം നെറ്റിലിട്ട വിദ്യാര്‍ഥിയ്ക്ക് കോപ്പി ലഭിച്ചത് തിരുവനന്തപുരത്ത് നിന്നുള്ള ഒരു സുഹൃത്തില്‍ നിന്നാണെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു.

പ്രേമം ചോര്‍ന്നതുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരിയിലെ പല പ്രമുഖരും ആരോപണ വിധേയരായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ചില പ്രചാരണങ്ങളും നടന്നിരുന്നു. പ്രേമത്തിന്റെ കോപ്പി തിരുവനന്തപുരത്തുകാരന് എങ്ങനെ ലഭിച്ചു ആരാണയാള്‍ എന്നതിനെ ചുറ്റിപ്പറ്റിയാകും ഇനി അന്വേഷണം നീങ്ങുകയെന്നാണ് സൂചന...

 മൂന്ന് പേര്‍

മൂന്ന് പേര്‍

പ്രേമം വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്

വ്യാജ സിഡി

വ്യാജ സിഡി

വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും വ്യാജ സിഡി മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു

ഇതോടെ

ഇതോടെ

മൂന്ന് വിദ്യാര്‍ഥികളെ മാത്രം പ്രതിസ്ഥാനത്താക്കി പ്രേമം കേസ് പൊലീസ് അവസാനിപ്പിയ്ക്കുമോ

ആരാണയാള്‍

ആരാണയാള്‍

തിരുവനന്തപുരത്തെ ഒരു സുഹൃത്തില്‍ നിന്നാണ് തനിയ്ക്ക് പ്രേമത്തിന്റെ കോപ്പി ലഭിച്ചതെന്ന് ചിത്രം നെറ്റിലിട്ട വിദ്യാര്‍ഥി

കോപ്പി എവിടെ നിന്ന്

കോപ്പി എവിടെ നിന്ന്

തിരുവനന്തപുരത്തുകാരനിലേയ്ക്കും വിദ്യാര്‍ഥികളിലേയ്ക്കും ചിത്രത്തിന്റെ കോപ്പി എങ്ങനെ എത്തപ്പെട്ടു

അസൂയാവഹം

അസൂയാവഹം

ആരിലും അസൂയ ഉണര്‍ത്തുന്ന സ്വീകരമാണ് പ്രേമത്തിന് മലയാളി പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്

വ്യാജ ഐപി

വ്യാജ ഐപി

വ്യാജ ഐപി ഉപയോഗിച്ചാണ് പടം ഇന്റര്‍നെറ്റിലിട്ടത്

മെയ് 19 ന്

മെയ് 19 ന്

മെയ് 19 ന് സെന്‍സര്‍ ചെയ്യാന്‍ കൊടുത്ത കോപ്പിയാണ് ചോര്‍ന്നതെന്ന് ആന്റി പൈറസി സെല്‍

ആരൊക്കെ

ആരൊക്കെ

പ്രേമം ചോര്‍ന്ന സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോ എന്നാണ് ചിത്രത്തിന്റെ ആരാധകര്‍ നോക്കുന്നത്

ഗോസിപ്പുകള്‍

ഗോസിപ്പുകള്‍

പ്രേമം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട പല പ്രമുഖരുടേയും പേര് പറഞ്ഞ് കേട്ടിരുന്നു. ഇതെല്ലാം വെറും ഗോസിപ്പുകളാണോ അതോ യാഥാര്‍ത്ഥ്യമുണ്ടോ?

English summary
Premam Controversy: Shocking revelations from arrested students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X