കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമം വിവാദത്തില്‍ അപ്രതീക്ഷിത 'ട്വിസ്റ്റ്', അറസ്റ്റിലായവരുടെ ബന്ധം പൊലീസിനെ കുഴക്കുന്നു

Google Oneindia Malayalam News

കൊല്ലം: പ്രേമം വിവാദത്തില്‍ നിര്‍ണായക അറസ്റ്റ്. സിനിമ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. സിനിമ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതിനാണ് ഇവര്‍ അറസ്റ്റിലായത്. സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിലാണ് വിദ്യാര്‍ഥികള്‍ ചിത്രം നെറ്റില്‍ അപ്ലോഡ് ചെയ്തത് .

കൊല്ലം സ്വദേശികളായ രണ്ട് പ്ളസ് വണ്‍ വിദ്യാര്‍ഥികളും ഒരു പ്ളസ് ടു വിദ്യാര്‍ഥിയുമാണ് അറസ്റ്റിലായത് . 17കാരനായ പഌസ് വണ്‍ വിദ്യാര്‍ഥിയാണ് ആദ്യം ചിത്രം അപ്ലോഡ് ചെയ്തത് . സ്വന്തം വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്നാണ് അപ്ലോഡ് ചെയ്തത്. വ്യാജ ഐപി അഡ്രസ് ഉപയോഗിച്ചാണ് ചിത്രം നെറ്റില്‍ അപ്ലോഡ് ചെയ്തത് .

Premam

തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തില്‍ നിന്നാണ് തനിയ്ക്ക് പ്രേമത്തിന്റെ കോപ്പി ലഭിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും വ്യാജ സിഡി മാഫിയയുമായി സംഘത്തിന് ബന്ധമുള്ളതായി കരുതുന്നു .

അറസ്റ്റിലായ വിദ്യാര്‍ഥിയുടെ അച്ഛന്‍ വിദേശത്താണ്. വ്യാജ ഐപി അഡ്രസായതിനാല്‍ പിടിയ്ക്കപ്പെടില്ലെന്നായിരുന്നു വിശ്വാസം. എന്നാല്‍ പ്രേമത്തിന്റെ പകര്‍പ്പ് എവിടെ നിന്ന് ചോര്‍ന്നു എന്നതില്‍ വ്യക്തതയില്ല .

English summary
Premam Controversy; Three students arrested from Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X