അവസാനം സെലിന്‍ എത്തിയപോലെ പ്രേമം പൈറസിയ്ക്കും മികച്ച ക്ളൈമാക്സ്? ഞെട്ടാന്‍ തയ്യാറായിക്കോളൂ
തിരുവനന്തപുരം: അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന മുഹൂര്‍ത്തങ്ങള്‍ കേരളത്തിലെ യുവാക്കളുടെ മനം കീഴടക്കാന്‍ പ്രേമത്തിന് കഴിഞ്ഞു. പ്രേമമെന്ന ചിത്രത്തിന്റെ തിരക്കഥയെപ്പോലും വെല്ലുന്ന തരത്തിലാണ് ചിത്രത്തിന്റെ പൈറസിയുമായി ബന്ധപ്പെട്ട അന്വേഷണം. ആദ്യം മൂന്ന് വിദ്യാര്‍ഥികളില്‍ തുടങ്ങിയ അന്വേഷണം ഇടയ്ക്ക് സംവിധായകനിലേയ്ക്കും നിര്‍മാതാവിലേയ്ക്കും എത്തുന്നത് പോലെ തോന്നി ഒടുവില്‍ അണിയറക്കാരില്‍ തന്നെ എത്തി നില്‍ക്കുന്നു.
മേരിയില്‍ തുടങ്ങി മലരിലൂടെ സെലിനില്‍ എത്തിയ ജോര്‍ജ്ജിന്റെ പ്രണയം പോലെ പ്രേമം ചോര്‍ച്ചയും ആകാംഷയുടെ നിമിഷങ്ങള്‍ സമ്മാനിച്ച് പരിസമാപ്തിയിലേയ്ക്ക് അടുക്കുകയാണ്. സെലിനെ തിരിച്ചറിയുന്നതിലൂടെയും മറ്റും സംവിധായകന്‍ ഒളിപ്പിച്ച സസ്‌പെന്‍സുകള്‍ പോലെ ആയി മാറുകയാണ് പ്രേമത്തിലെ മുഖ്യപ്രതിയെ തിരിച്ചറിയുന്നതും. എന്തായാലും സിനിമയെ വെല്ലുന്ന ആ മുഹൂര്‍ത്തം അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്...

പ്രേമം
പ്രേമം കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് അതിന് പുതുമയുണ്ടാകും. മലയാള സിനിമ കണ്ടിട്ടില്ലാത്ത വേറിട്ട പ്രണയത്തെ പരിചയപ്പെടുത്തുകയായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍.

ട്വിസ്റ്റുകള്‍
ചിത്രത്തിലെ ട്വിസ്റ്റുകള്‍ പലപ്പോഴും പ്രേക്ഷകരെ ഞെട്ടിച്ചു. മലരിന്റെ അപകടം, സെലിനുമായുള്ള ജോര്‍ജ്ജിന്റെ കണ്ടുമുട്ടല്‍ , വിവാഹം എന്ന് വേണ്ട പ്രേക്ഷകന്റെ മനസറിഞ്ഞൊരുക്കിയ ചിത്രം

ചിത്രം...
പൂത്തുലഞ്ഞ പ്രണയവുമായി ജോര്‍ജ്ജ് നടക്കുമ്പോഴാണ് മലരിന് അപകടം സംഭവിയ്ക്കുന്നത്....അതുപോലെ തന്നെയാണ് ചിത്രം ചോര്‍ന്നതും തകര്‍ത്തോടുമ്പോഴല്ലേ പ്രേമം സെന്‍സര്‍ കോപ്പി പ്രചരിച്ചത്. ഏറെ പ്രതീക്ഷിയ്ക്കാതെ വന്ന അപകടം

സംശയത്തിന്റെ...
സംശയത്തിന്റെ നിഴലില്‍ മാധ്യമങ്ങള്‍ സംവിധായകനേയും നിര്‍മാതാവിനേയും വരെ നിര്‍ത്തി

ഒടുവില്‍
പ്രേമത്തിന്റെ ക്‌ളൈമാക്‌സ് പോലെ പൈറസി വിവാദവും ക്‌ളൈമാക്‌സിലേയ്ക്ക് അടുക്കുകയാണ്.












Click it and Unblock the Notifications