Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേമം ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നു തന്നെ, പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ചത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നു തന്നെയാണെന്ന് ആന്റി പൈറസി സെല്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ താത്കാലിക ജീവനക്കാരായ നെടുമങ്ങാടി സ്വദേശികളായ ലിധിന്‍, അരുണ്‍ കുമാര്‍, കോവളം സ്വദേശിയായ കുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്. കൃത്യമായ തെളിവുകളോടുകൂടെയാണ് അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി എം ഇക്ബാല്‍ അറയിച്ചു.

സെന്‍സര്‍ ബോര്‍ഡില്‍ നിന്നു തന്നെ

സെന്‍സര്‍ ബോര്‍ഡില്‍ നിന്നു തന്നെ

ഒടുവില്‍ എല്ലാ കിംവദികള്‍ക്കും ഊഹാപോഹങ്ങള്‍ക്കും തിരശ്ശീല വീഴുന്നു. പ്രേമം സിനിമ ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണെന്ന് ആന്റി പൈറസി സെല്‍ വ്യക്തമാക്കി

മൂന്ന് പേര്‍ അറസ്റ്റില്‍

മൂന്ന് പേര്‍ അറസ്റ്റില്‍

പ്രേമം സിനിമ ചോര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റ് ചെയ്തു. സെന്‍സര്‍ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നെടുമങ്ങാട് സ്വദേശികളായ അരുണ്‍ കുമാര്‍, നിധിന്‍, കോവളം സ്വദേശിയായ കുമാരന്‍ എന്നിവരെ ഇന്ന് (27-07-2015) പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്.

ഇനി അന്വേഷണം

ഇനി അന്വേഷണം

ഈ മൂന്ന് പേരെയുംം കേന്ദ്രീകരിച്ചാണ് ഇനി അന്വേഷണം നടക്കുക

കണ്ടെത്തേണ്ടത്

കണ്ടെത്തേണ്ടത്

സെന്‍സര്‍ ബോര്‍ഡിന്റെ മുദ്രയുള്ള പ്രേമം സിനിമയുടെ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. സിനിമയുടെ സെന്‍സര്‍ കോപ്പി എങ്ങനെ ചോര്‍ന്നെന്നും ഇത് എവിടെ നിന്നൊക്കെയാണ് ഇന്റര്‍നെറ്റിലേക്ക് അപ്‌ലോഡ് ചെയ്തതെന്നുമാണ് ആന്റി പൈറസി സെല്‍ അന്വേഷിക്കുന്നത്

ആരെയൊക്കെ വെട്ടിലാക്കി

ആരെയൊക്കെ വെട്ടിലാക്കി

പ്രേമം ചോര്‍ന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍, ഒരു ഘട്ടത്തില്‍ സംവിധായകനു നേരെ വരെ വിരല്‍ചൂണ്ടിയിരുന്നു. പ്രിയദര്‍ശന്റെ ചെന്നൈയിലെ ഫോര്‍ഫ്രെം സ്റ്റുഡിയോയില്‍ നിന്നോ സെന്‍സര്‍ ബോര്‍ഡില്‍ നിന്നോ മാത്രമേ കോപ്പി ലീക്കാവൂ എന്ന നിഗമനം തുടക്കം മുതല്‍ ഉണ്ടായിരുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ വാദം

സെന്‍സര്‍ ബോര്‍ഡിന്റെ വാദം

എന്നാല്‍ കോപ്പി ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നല്ലെന്നാണ് തുടക്കത്തില്‍ സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞത്. പ്രചരിക്കുന്ന വ്യാജകോപ്പിയില്‍, സിനിമയില്‍ ഇല്ലാത്ത ഭാഗങ്ങള്‍ ഉണ്ടെന്നായിരുന്നു വാദം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+