Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടവേള കഴിഞ്ഞപ്പോള്‍ 'പ്രേമം' നിന്നു, കാണികള്‍ തീയേറ്റര്‍ തകര്‍ത്തു

കോഴിക്കോട്: ഇതെന്തൊരു 'പ്രേമം' എന്ന് ചോദിയ്ക്കാതെ വയ്യ. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് നിവിന്‍പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പ്രേമമാണ് ഇപ്പോള്‍ എങ്ങും താരം. പ്രേമത്തിന്റെ പേരില്‍ കോഴിക്കോട്ട് തല്ലും നടന്നു. ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങിയതിനെത്തുടര്‍ന്നാണ് കോഴിക്കോട്ടെ ഒരു തീയേറ്റര്‍ പ്രേക്ഷകര്‍ തല്ലിപൊളിച്ചത്. രാത്രിയിലെ ഷോ യന്ത്രതകരാറ് മൂലം ഇടവേളയ്ക്ക് ശേഷം പ്രദര്‍ശിപ്പിയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് കാണികള്‍ സ്‌ക്രീന്‍ തകര്‍ത്തത്.

മികച്ച അഭിപ്രായം നേടി മുന്നേറുന്ന പ്രേമത്തിന് ടിക്കറ്റ് പോലും കിട്ടാത്ത അവസ്ഥയാണ് പല തീയേറ്ററുകളിലും. രണ്ടും മൂന്നും ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് പലര്‍ക്കും ടിക്കറ്റ് ലഭിയ്ക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങിയാല്‍ പറയാനുണ്ടോ? ഇരിപ്പിടങ്ങളും വാതിലുകളും ഉള്‍പ്പടെ കാണികള്‍ തല്ലിതകര്‍ത്തു.

Premam

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കലിയടങ്ങാത്ത കാണികള്‍ തീയേറ്ററിന് നേരെ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് ലാത്തി വീശി. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ അഞ്ച് പൊലീസുകാരെ കസ്റ്റഡിയിലെടുത്തു. ആറ് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചുവെന്ന് തീയേറ്റര്‍ ഉടമ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+