കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭസ്ഥശിശു ചവിട്ടേറ്റു മരിച്ചെന്ന സംഭവം; ജ്യോത്സനയെയും ഭര്‍ത്താവിനെയും നുണപരിശോധന നടത്തണമെന്ന് പ്രതിചേര്‍ക്കപ്പെട്ടവര്‍

Google Oneindia Malayalam News

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭസ്ഥശിശു മരണപ്പെട്ട സംഭവത്തില്‍ ജ്യോത്സനയെയും ഭര്‍ത്താവ് സിബിയെയും നുണപരിശോധനക്കു വിധേയരാക്കണമെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍. ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണും സംഭവം നടക്കുന്നതിനു മുമ്പുണ്ടായ വീഴ്ചയാവാം ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായതെന്നും പ്രതിചേര്‍ക്കപ്പെട്ട ഏഴുപേരില്‍ ഒരാളായ നക്കിളിക്കാട്ട് കുടിയില്‍ സരസു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ജോത്സ്യനയുടെ ഭര്‍ത്താവ് സിബിയുമായി അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് സിബിയോട് കര്‍ശനമായി പെരുമാറിയതാണ് വൈരാഗ്യത്തിനു കാരണമായതെന്നും അവര്‍ പറഞ്ഞു. ആക്രമിച്ച കേസില്‍പ്പെട്ട മകന്‍ പ്രജീഷിനെ കൂടാതെ മറ്റൊരു മകനെതിരെ പീഡന കേസ് നല്‍കിയതായും അവര്‍ പരാതിപ്പെട്ടു. നിരപരാധിത്വം തെളിയിക്കാന്‍ തങ്ങളും നുണപരിശോധനക്കു തയ്യാറാണെന്നും അവര്‍ അറിയിച്ചു.

 jyolsna

കഴിഞ്ഞ ജനുവരി 28നായിരുന്നു കേസിനാസ്പദമായ സംഭവം. ജ്യോത്സ്‌നയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ചവിട്ടിയെന്നും ഇതെത്തുടര്‍ന്ന് ഗര്‍ഭം കലങ്ങിയെന്നുമാണ് കേസ്. പ്രതികള്‍ പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ ആയതിനാല്‍ സംഭവത്തിന് രാഷ്ട്രീയ മാനം കൈവന്നു. തുടക്കത്തില്‍ കേസ് എടുക്കാതിരുന്നതും പിന്നീട് രംഗം വഷളാക്കി. ജ്യോത്സ്‌നയും കുടുംബവും പിന്നീട് ബിജെപിയില്‍ അംഗത്വം എടുത്തിരുന്നു.

English summary
premature baby death; accused demands polygraph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X