കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയ്ക്കൊപ്പം മലചവിട്ടുമെന്ന് സെല്‍ഫി പോസ്റ്റ് ചെയ്തു! പിന്നാലെ യുവാവിന് നേരെ പച്ചത്തെറി

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ഭാര്യയ്ക്കൊപ്പം മാലയിട്ട് നില്‍ക്കുന്ന സെല്‍ഫി, യുവാവിന് അസഭ്യ വർഷം

ശബരിമലയില്‍ എല്ലാപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. വിധി വന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാ വിഷയവും ഇത് തന്നെയായിരുന്നു. എന്തുകൊണ്ട് സ്ത്രീകള്‍ മലചവിട്ടരുതെന്ന് ഒരുകൂട്ടം പേര്‍ നെടു നീളന്‍ പോസ്റ്റ് ഇട്ട് വിശദീകരിക്കുമ്പോള്‍ എന്തുകൊണ്ട് മലചവിട്ടാമെന്ന് വ്യക്തമാക്കി മറുകൂട്ടരും രംഗത്തെത്തുന്നുണ്ട്.

ഇതിനിടയിലാണ് താന്‍ ഭാര്യയ്ക്കൊപ്പം മലചവിട്ടുമെന്ന് വ്യക്തമാക്കി ഭാര്യയ്ക്കൊപ്പം മാലയിട്ട് നില്‍ക്കുന്ന സെല്‍ഫി കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ യുവാവിന് കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. തെറി വിളിച്ചും അസഭ്യം പറഞ്ഞും കൂടുതല്‍ പേര്‍ രംഗത്തെത്തിയതോടെ സംഭവം വിശദീകരിച്ച് ഇയാള്‍ ലൈവിലെത്തി. എന്നാല്‍ പിടിച്ചതിനേക്കാള്‍ വലുത് അളയില്‍ എന്ന അവസ്ഥയിലായിരിക്കുകയാണ് ഇപ്പോള്‍ കാര്യങ്ങള്‍.

 ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ഒക്ടോബര്‍ രണ്ടിനാണ് തൃക്കരിപ്പൂര്‍ സ്വദേശിയായ പ്രേംജി തന്‍റെ ഭാര്യയ്ക്കൊപ്പമുള്ള ഒരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

 സെല്‍ഫി

സെല്‍ഫി

അങ്ങനെ ഞാനും ഭാര്യയും മലകയറാന്‍ മാലയിട്ട് ഒരു സെല്‍ഫി എന്നായിരുന്നു പോസ്റ്റ്. വിധിക്ക് പിന്നാലെ തന്നെ പ്രേംജിയെടുത്ത തിരുമാനം കൈയ്യടി അര്‍ഹിക്കുന്നതാണെന്ന് നിരവധി പേര്‍ പറഞ്ഞു.പലരും പ്രേംജിയുടെ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു.

 സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

എന്നാല്‍ കുറേപേര്‍ പ്രേംജിയേയും ഭാര്യയേയും തെറിവിളിച്ച് രംഗത്തെത്തി. എന്ത് ധൈര്യത്തിലാണ് ഭാര്യയേയും കൊണ്ട് മലചവിട്ടാന്‍ പോകുന്നതെന്നായിരുന്നു ചിലരുടെ ഭീഷണി. ഭാര്യയുമൊത്ത് മലചവിട്ടിയാല്‍ അനുഭവിക്കേണ്ടി വരുമെന്ന് വരെയായി ചിലര്‍.

 വിശദീകരണം

വിശദീകരണം

പ്രതിഷേധം അതിര് കടന്നതോടെ സംഭവത്തിന്‍റെ നിജസ്ഥിതി പ്രേംജി തന്നെ വിശദീകരിച്ചു രംഗത്തെത്തി.താന്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ആളാണെന്നും തന്നെ ആളുകള്‍ വെറുതേ തെറ്റിധരിക്കുകയാണെന്നുമായിരുന്നു പ്രേംജിയുടെ വിശദീകരണം.

 ലൈവില്‍

ലൈവില്‍

താന്‍ ഭാര്യയുമൊത്ത് പോസ്റ്റിട്ട് മലയാളികളുടെ പ്രതികരണ ശേഷി അറിയാനാണെന്നും പ്രേംജി ഫേസ്ബുക്ക് ലൈവിലെത്തി വിശദീകരിച്ചു.പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന്‍റെ ആവശ്യമില്ലെന്ന് ചിലര്‍ പറഞ്ഞു. എന്‍റെ പോസ്റ്റിന് ഒരു ലക്ഷ്യമുണ്ടായിരുന്നു.

 തെറ്റിധരിച്ചു

തെറ്റിധരിച്ചു

സ്ത്രീകള്‍ മലചവിട്ടുന്നത് സംബന്ധിച്ച് തന്‍റെ നിലപാട് അറിയണമെങ്കില്‍ തന്‍റെ പഴയ പോസ്റ്റുകള്‍ നോക്കിയാല്‍ മതി. താന്‍ പോസ്റ്റിട്ടത് ജാതിമത ഭേദമന്യേ ശബരിമല സ്ത്രീപ്രവേശനത്തെ ആളുകള്‍ എതിര്‍ക്കണം എന്ന് മറ്റുള്ളവരെ കൊമ്ട് ചിന്തിപ്പിക്കാനായിരുന്നു.

 ആക്ടീവായി

ആക്ടീവായി

വിഷയത്തില്‍ സൈബര്‍ ലോകത്ത് നടത്തുന്ന പ്രതികരണത്തിന് അപ്പുറത്ത് ഈ വിഷയത്തില്‍ സമൂഹത്തില്‍ ഇറങഅങി പ്രതികരിക്കണം എന്ന് ജനങ്ങളോട് സംവതിക്കാനാണെന്നും പ്രേംജി ലൈവില്‍ പറഞ്ഞു. ഭാര്യയുമൊത്തുള്ള ഫോട്ടോ ഷെയര്‍ ചെയ്യുമ്പോള്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കുകയായിരു്നനെന്നും പ്രേംജി പറഞ്ഞു.

 പഴനിമല

പഴനിമല

താന്‍ ഭാര്യയുമൊത്തുള്ള പോസ്റ്റ് ഇട്ടത് രണ്ടാം തീയതിയാണ്. മലകയറുക എന്നാല്‍ ശബരിമലയല്ല, ഞാന്‍ പഴനിമലയാണ് ഉദ്ദേശിച്ചതെന്നും ആര്‍ക്കെങ്കിലും തെറ്റായ സന്ദേശം ലഭിച്ചെങ്കില്‍ ക്ഷമിക്കണമെന്നും പ്രേംജി വ്യക്തമാക്കി. എന്നാല്‍ പ്രേംജിയുടെ വിശദീകരണ വീഡിയോക്ക് ആദ്യമിട്ട പോസ്റ്റിനെക്കാള്‍ വലിയ പ്രതിഷേധമാണ് നേരിടേണ്ടി വരുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് വീഡിയോ പൂര്‍ണരൂപം

English summary
premji thrikkarippur facebook post abou sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X