India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖാദറിനെതിരെ ലീഗില്‍ വിമർശനം ശക്തം: പുറത്താക്കിയാല്‍ ആർഎസ്എസ് സംരക്ഷണമോ? സുചനയുമായി നേതാവ്

Google Oneindia Malayalam News

കോഴിക്കോട്: ആർ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത മുന്‍ എംഎല്‍എ കെ എ ന്‍എ ഖാദറിനെതിരെ മുസ്ലിം ലീഗില്‍ വിമർശനം ശക്തമാവുന്നു. നേതാവിന്റെ നടപടിയില്‍ പരസ്യമായ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചുകൊണ്ട് സൈബർ രഗംത്തെ പ്രമുഖ ലീഗ് പ്രൊഫൈലുകളും അണികളും രംഗത്ത് എത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് എംകെ മുനീർ, എംസി മായിന്‍ ഹാജി തുടങ്ങിയ മുതിർന്ന നേതാക്കളും കെ എന്‍ എ ഖാദറിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. കെ എന്‍ എ ഖാദർ സ്വീകരിച്ച നിലപാട് പാർട്ടി നയത്തിന് എതിരാണെന്നാണ് എംകെ മുനീർ തുറന്നടിച്ചിരിക്കുന്നത്. നേതാവിനെതിരെ നടപടി ഉണ്ടായേക്കുമെന്ന സൂചനയും എംകെ മുനീർ നല്‍കി.

'ഇത് വളരെ അപകടരമായ സാഹചര്യം: അന്വേഷണത്തില്‍ ഇടപെടാന്‍ പ്രതികള്‍ക്ക് അവസരം നല്‍കരുത്''ഇത് വളരെ അപകടരമായ സാഹചര്യം: അന്വേഷണത്തില്‍ ഇടപെടാന്‍ പ്രതികള്‍ക്ക് അവസരം നല്‍കരുത്'

ചുവര്‍ ശില്‍പം അനാവരണം ചെയ്ത ഖാദറിനെ ആര്‍ എസ് എസ്

കേസരി കോഴിക്കോട് സംഘടിപ്പിച്ച സ്നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലായിരുന്നു കെ എന്‍ എ ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാവരണം ചെയ്ത ഖാദറിനെ ആര്‍ എസ് എസ് നേതാവ് ജെ നന്ദകുമാർ പൊന്നാട അണിയിച്ച് സ്വീകരിക്കുകയും ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്നും വേദിയില്‍ കെ എന്‍ എ ഖാദര്‍ തുറന്നു പറയുകയും ചെയ്തിരുന്നു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരില്‍ അത് സാധ്യമാകുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ക്യൂട്ട്.. ഗ്ലാമറസ്: സാരിയില്‍ ഒരേ പൊളി പൊളിച്ച് അനശ്വര രാജേഷ്; ചിത്രങ്ങള്‍ വൈറല്‍

കെ എന്‍ എ ഖാദർ പരിപാടിയില്‍ പങ്കെടുത്ത

എന്നാല്‍ മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് കെ എന്‍ എ ഖാദർ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് എംകെ മുനീർ വ്യക്തമാക്കുന്നത്. സംഭവത്തില്‍ കെ എന്‍ എ ഖാദറില്‍ നിന്ന് വിശദീകരണം തേടിയ ശേഷം തുടർ നടപടികള്‍ ചർച്ച ചെയ്യുമെന്നും എംകെ മുനീർ വിശദീകരിച്ചു. ഖാദർ ആർ എസ് എസ് പരിപാടിയില്‍ പങ്കെടുത്തുവെന്ന ആരോപണം പരിശോധിക്കുമെന്നാണ് എംസി മായിന്‍ഹാജിയും വ്യക്തമാക്കിയിരിക്കുന്നത്.

ആരോപണത്തിന്റെ സത്യാവസ്ഥ അറിയേണ്ടതുണ്ട്.

ആരോപണത്തിന്റെ സത്യാവസ്ഥ അറിയേണ്ടതുണ്ട്. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വാർത്തയാണ് ശരിയെങ്കില്‍ പാർട്ടി അതിനെ ഗൗരവമായി കാണും. മതസൗഹാര്‍ദത്തെ കുറിച്ചുള്ള വേദിയായിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്. അത്തരം വേദികളില്‍ എല്ലാ നേതാക്കളും പങ്കെടുക്കാറുണ്ട്. അത് ആര്‍എസ്എസ് വേദിയല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യങ്ങളില്‍ എന്തു പറയുന്നു എന്നുള്ളതല്ല. എന്താണ് സത്യാവസ്ഥ എന്ന് പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമർശനങ്ങള്‍ ശക്തമായതോടെ സംഭവത്തില്‍

അതേസമയം, വിമർശനങ്ങള്‍ ശക്തമായതോടെ സംഭവത്തില്‍ വിശദീകരണവുമായി കെ എൻ എ ഖാദർ രംഗത്ത് എത്തിയിട്ടുണ്ട്. സാംസ്കാരിക പരിപാടിയിലാണ് പങ്കെടുത്തത്. ഇത്തരം പരിപാടികളില്‍ നേരത്തേയും പങ്കെടുത്തിട്ടുണ്ട്. പരിപാടിയില്‍ പറഞ്ഞത് മതസൗഹാര്‍ദത്തെക്കുറച്ചും മാത്രമാണ്. അത് തെറ്റായി ചിത്രീകരിച്ച് ദുഷ്പ്രചരണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തണമെന്ന്

ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തണമെന്ന് താൻ പറഞ്ഞിട്ടില്ല. തന്റെ മതവിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണ്. രാഷ്ട്രീയമായി മുസ്ലിം ലീഗിന്റെ പ്രവർത്തകനാണ്, ഇസ്ലാം മത വിശ്വാസിയുമാണ്. എന്നാല്‍ മറ്റ് മതങ്ങളെ വെറുക്കാന്‍ തനിക്ക് ആവില്ലെന്നുമായിരുന്നു നിലവില്‍ മുസ്ലീം ലീഗിന്റെ ദേശീയ സമിതി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ പദവികള്‍ വഹിക്കുന്ന കെ എന്‍ എ ഖാദറിന്റെ വിശദീകരണം.

കെ എന്‍ എ ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള

അതേസമയം, കെ എന്‍ എ ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലാണെന്ന് വ്യക്തമാക്കി ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ എന്‍ ആര്‍ മധുവും രംഗത്ത് എത്തി. മാനവിക നിലപാടുള്ള വ്യക്തിയാണ് ഖാദര്‍. ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം കെ എന്‍ എ ഖാദറിന് ഉണ്ടാകില്ല. ലീഗിന്റെ രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  English summary
  Presence in RSS program: Criticism of KNA Khader intensifies in the League
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X