കാണാതായത് രാഹുലിനെ, ഹാജരാക്കിയത് വിനയിനെ; മകൻ അല്ലെന്ന് തിരിച്ചറിഞ്ഞ് അമ്മ മിനി
ആലപ്പുഴ: പതിനേഴ് വർഷം മുമ്പ് കാണാതായ മകന്റെ രൂപ സാദൃശ്യമുള്ളയാളെ അമ്മക്ക് മുന്നിൽ ഹാജരാക്കി പോലീസ്. ആലപ്പുഴ ന ഗരത്തിൽ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോട് അടുത്താണ് സംഭവം നടന്നത്. എന്നാൽ തന്റെ മുന്നിൽ ഹാജരാക്കിയ കുട്ടി തന്റെ മകൻ അല്ല എന്ന് മിനി എന്ന അമ്മ നിമിഷങ്ങൾക്കകം തിരിച്ചറിഞ്ഞു. തന്റെ മകന്റെ കാലിൽ ഉണ്ടായിരുന്ന മറുക് ഇയാളുടെ കാലിൽ കാണാതെ ഇരുന്നതോടെയാണ് ഇത് സ്വന്തം മകനല്ല എന്ന് മിനി തിരിച്ചറിഞ്ഞത്.
മിനിക്ക് ശേഷം ചില ബന്ധുക്കളും നാട്ടുകാരും ഈ ഇരുപത്തിനാലുകാരനെ പരിശോധിച്ചു. കാണാതായ രാഹുലിന്റെ ചെവിയുമായി ഇയാളുടെ ചെവിക്ക് സാദൃശ്യം ഉണ്ടെന്ന് മാത്രമാണ് ഇവർ പറഞ്ഞത്. ഇദ്ദേഹം കാണാതായ രാഹുലല്ല എന്ന് ഉറപ്പിച്ചതോടെ ഇയാളെ പോലീസ് ആലപ്പുഴയിലുള്ള കുടുംബസുഹൃത്തിനൊപ്പം പറഞ്ഞുവിട്ടു. തന്റെ കാണാതായ മകനുമായി സാദൃശ്യം ഉള്ള കുട്ടിയെ കണ്ടെത്തി എന്ന് പറഞ്ഞ് മുംബൈയിൽ നിന്ന് മലയാളിയായ വസുന്ധരയാണ് മിനിക്ക് ഫോട്ടോയും കത്തും അയച്ചത്. ഈ കുട്ടിയെ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ കണ്ടെന്നാണു കത്തിൽ വസുന്ധര പറഞ്ഞത്. ഇപ്പോൾ ഈ കുട്ടി നെടുമ്പാശ്ശേരി ഭാഗത്തുണ്ടെന്നും കത്തിൽ പറഞ്ഞിരുന്നു.

ലഭിച്ച കത്ത് അന്വേഷണത്തിന്റെ ഭാ ഗമായി ജില്ലാ പോലീസ് മേധാവിക്കു കൈമാറി. പിന്നീട് കൊച്ചി ലുലു മാളിൽ സിനിമ കണ്ടുകൊണ്ടിരിക്കവെയാണ് ഈ കുട്ടിയെ പോലീസ് കണ്ടെത്തിയത്. എന്നാൽ ഇത് രാഹുൽ ആയിരുന്നില്ല. രാഹുലിനോട് സാദൃശ്യമുള്ള വിനയ് എന്ന കുട്ടിയായിരുന്നു. 2005 മേയ് 18-നു വൈകീട്ടോടെയാണ് രാഹുലിനെ കാണാതായത്. വീടിനു സമീപം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നതിനിടെയാണ് ഏഴുവയസ്സുകാരനായ രാഹുലിനെ കാണാതായത്. ആലപ്പുഴ ടൈനി ടോട്‌സ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു രാഹുൽ അന്ന്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും സി.ബി.ഐ.യും അന്വേഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
വസുന്ധരയുടെ കത്ത് കിട്ടിയപ്പോൾ മിനി ആദ്യം അത് കാര്യമായി എടുത്തിരുന്നില്ല. പഴയ ഫോട്ടോയുമായി ഒത്തുനോക്കിയപ്പോള്‍ സാമ്യമുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞതോടെയാണ് കത്ത് പോലീസിനു കൈമാറിയത്. അതിനിടെ കാണാതായ രാഹുലിന്റെ പിതാവ് എ.ആര്‍. രാജുവിനെ രണ്ടാഴ്ച മുമ്പ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മെയ് 22 ഞായറാഴ്ചയായിരുന്നു സംഭവം. പ്രവാസിയായിരുന്ന ഇദ്ദേഹം മകന്റെ തിരോധാനം അറിഞ്ഞ് നാട്ടിൽ എത്തിയതാണ്. പിന്നീട് ഉണ്ടായ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല.
അടിപൊളി ലുക്കിലാണല്ലോ; അനിഖ എന്നും പൊളിയാമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications