കെ.ആര് നാരായണന്റെ കുംടുംബം സിപിഎം വിട്ട് ബിജെപിയില്‍
കോട്ടയം: മുന്‍ രാഷ്ട്രപതി കെ.ആര് നാരായണന്റെ സ്മൃതി മണ്ഡപത്തെ അവഹേളിക്കുന്നു എന്നാരോപിച്ച് കെ.ആര് നാരായണന്റെ കുടുംബാംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. കെ.ആര് നാരായണന്റെ കോട്ടയം ഉഴവൂരിലുള്ള മുപ്പത് കുടുംബാംഗങ്ങളാണ് സിപിഎം വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്.
ഉഴവൂര്‍ കോച്ചേരി തറവാട്ടിലെ കെ.ആര് നാരായണന്റെ പിതൃസഹോദരി പുത്രി സീതാലക്ഷ്മിയും ഭര്‍ത്താവും അടക്കം മുപ്പത് പേരാണ് ബിജെപിയിലേക്ക് ചേര്‍ന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍ വേലായുധന് ഇവര്രെ അംഗത്വം നല്കി സ്വീകരിച്ചു. ഉഴവൂരിലെ വീടിനോടു ചേര്‍ന്നുള്ള കെ.ആര് നാരായണന്റെ സ്മൃതിമണ്ഡപത്തെ അവഗണിക്കുന്നു എന്ന കാരണത്താലാണ് സിപിഎം വിട്ട് പോകാന്‍ ഇവരെ പ്രേരിപ്പിച്ചത്.

പരിസരത്തുള്ള വഴി കൈവശപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അത് തടയാന്‍ പാര്‍ട്ടി നേതൃത്വം ഇടപ്പെടുന്നില്ലെന്നുമാണ് ഇവര്‍ ആരോപിക്കുന്നു. ഇതുവരെ ഒരു ആവശ്യങ്ങളും ഞങ്ങള്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഈ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പാര്‍ട്ടി വിമുഖതയാണ് കാണിച്ചതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
ഞങ്ങളുടെ പ്രശ്നം തീര്‍ക്കാന്‍ ബിജെപിയാണ് മുന്നോട്ടു വന്നതെന്നും അവര്‍ പറയുന്നു. മുന്‍ രാഷ്ട്രപതിയുടെ കുടുംബാംഗങ്ങള്‍ പാര്‍ട്ടി വിട്ടതിനോട് സിപിഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications