കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പട്ടികയില്‍ നിന്നും കേരളം ഔട്ട്! സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വീഴ്ച?

കൃത്യസമയത്ത് പട്ടിക സമര്‍പ്പിച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നല്‍കുന്ന വിശദീകരണം.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പോലീസ് മെഡലിനുള്ള പട്ടികയില്‍ കേരളത്തിന് സ്ഥാനം ലഭിച്ചില്ല. പോലീസ് മെഡലിന് വേണ്ടിയുള്ള പട്ടിക കൃത്യസമയത്ത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് കേരളം പുറത്തായത്. സംസ്ഥാന ആഭ്യന്തര വകുപ്പ് പട്ടിക അയക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കേരളം മെഡല്‍ പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണം.

എന്നാല്‍, കൃത്യസമയത്ത് തന്നെ പട്ടിക സമര്‍പ്പിച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നല്‍കുന്ന വിശദീകരണം. ഡിസംബര്‍ 31ന് മുന്‍പായിരുന്നു പട്ടിക നല്‍കേണ്ടത്. അതിനു മുന്‍പു തന്നെ ഉന്നതതല സമിതി യോഗം ചേരുകയും, പട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് കൈമാറുകയും ചെയ്‌തെന്നാണ് ആഭ്യന്തര അഡീഷണല്‍ നളിനി നെറ്റോ അറിയിച്ചത്.

police

ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് രാഷ്ട്രപതി മെഡലിന് പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി അയക്കേണ്ടത്. സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോര് കാരണം ഇത്തവണ യോഗം ചേര്‍ന്നില്ലെന്നും, പട്ടിക തയ്യാറിക്കിയില്ലെന്നും പ്രചരണമുണ്ടായിരുന്നു.

സംസ്ഥാനത്ത് നിന്ന് രാഷ്ട്രപതിയുടെ മെഡലിന് പരിഗണിക്കേണ്ടവരുടെ പട്ടിക ലഭിച്ചില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. പട്ടിക സമര്‍പ്പിക്കാത്തതിനാല്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് വിതരണം ചെയ്യുന്ന പോലീസ് മെഡല്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

English summary
Kerala not submitted list for president's police medal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X