കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് തൃശ്ശൂരില്‍ വധഭീഷണി .. ചിറക്കല്‍ ഭഗവതി ക്ഷേത്രം പൂജാരി അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കേരള സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി. സംഭംവഭവത്തില്‍ തൃശ്ശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമന്‍ അറസ്റ്റിലായിലായി. തൃശ്ശൂര്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്. തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജ് ശതാബ്ദി ആഘോഷിക്കാനെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്.

rampoo-1533528588.jpg -P

പുലര്‍ച്ചെ ഒരുമണിയോടെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വന്നത്. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കണ്ടെത്തി പോലീസ് ജയരാമനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യലഹരിയിലാണ് ഫോണ്‍ ചെയ്തതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അതേസമയം പോലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.

തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദു ഭാര്യ സവിതാ കോവിന്ദും കേരളത്തില്‍ എത്തിയത്. ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഇരുവരേയും സ്വീകരിച്ചത്. ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകീട്ട് കൊച്ചിയിലേക്കും അവിടെ നിന്ന് പിന്നീട് തൃശ്ശൂരിലേക്കും തിരിക്കും.

English summary
president-ram-nath-kovind-gets-life-threat-in-thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X