Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തില്‍, രാഷ്ട്രപതിയായ ശേഷം ആദ്യ സന്ദര്‍ശനം

മാതാ അമൃതാനന്ദമയി മഠത്തിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹമെത്തിയത്

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് അദ്ദേഹത്തിനായി ഒരുക്കിയത്.

1

കൊല്ലത്ത് മാതാ അമൃതാനന്ദമയി മഠത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് രാംനാഥ് കോവിന്ദ് കേരളത്തില്‍ വന്നത്.
ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം രാഷ്ട്രപതിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.അമൃതാനന്ദമയി മഠത്തിലെ ചടങ്ങുകളില്‍ മാത്രമേ രാംനാഥ് കോവിന്ദ് പങ്കെടുക്കുന്നുള്ളൂ. ഈ ചടങ്ങുകള്‍ കഴിഞ്ഞാല്‍ അദ്ദേഹം മടങ്ങിപ്പോവും.

2

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഹെലികോപ്റ്ററിലാണ് രാംനാഥ് കോവിന്ദ് കായംകുളത്തെ എന്‍ടിപിസി ഹെലിപാഡില്‍ ഇറങ്ങുക. അവിടെ നിന്നും റോഡ് മാര്‍ഗം അദ്ദേഹം അമൃതാനന്ദമയി മഠത്തിലേക്ക് യാത്ര തിരിക്കും. 11 മണിക്കാണ് അമൃതാനന്ദമയി മഠത്തിലെ പരിപാടികള്‍ ആരംഭിക്കുന്നത്. മഠം തുടക്കം കുറിക്കുന്ന മൂന്ന് ജീവകാരുണ്യ സംരഭങ്ങളാണ് രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങിനു ശേഷം റോഡ് മാര്‍ഗം കായംകുളം എന്‍ടിപിസി ഹെലിപാഡില്‍ എത്തിയ ശേഷം അദ്ദേഹം തിരുവനന്തപുരത്ത് വിമാനമിറങ്ങും. തുടര്‍ന്ന് ഇവിടെ നിന്നാണ് ദില്ലിയിലേക്ക് യാത്ര തിരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+