രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തി
തിരുവനന്തപുരം; ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. രാത്രി 8.40 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി വി പി. ജോയി എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.

സതേണ്‍ എയര്‍ കമാന്‍ഡ് എ ഒ കമാന്‍ഡിങ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ജെ ചലപതി, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍, ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ എന്നിവരും രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
26 ന് വനിതാ സാമാജികരുടെ ദേശീയ സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും .രാവിലെ 11.30 നു നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് പരിപാടി. തുടര്‍ന്നു രാജ്ഭവനിലേക്കു മടങ്ങുന്ന അദ്ദേഹം വൈകിട്ട് 5.20നു തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു പുനെയിലേക്കു തിരിക്കും. രാഷ്ട്രപതിക്കൊപ്പം കുടുംബും അദ്ദേഹത്തിനൊപ്പമുണ്ട്.












Click it and Unblock the Notifications