India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: യശ്വന്ത് സിൻഹ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യശ്വന്ത് സിൻഹ പ്രതിപക്ഷ സ്ഥാനാർത്ഥിയാവും. ദില്ലിയില്‍ ചേർന്ന യോഗത്തിലാണ് അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിലെ മുൻ കേന്ദ്രമന്ത്രിയായിരുന്നു യശ്വന്ത് സിൻഹയെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. അതേസമയം ഭരണകക്ഷിയായ ബി ജെ പി ഇതുവരെ സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ദിലീപും ബെഹ്റയും തമ്മിലുള്ള അടുപ്പത്തേക്കുറിച്ച് പറയാനായി ധാരാളം തെളിവുകള്‍ ഉണ്ട്: ആശാ ഉണ്ണിത്താന്‍ദിലീപും ബെഹ്റയും തമ്മിലുള്ള അടുപ്പത്തേക്കുറിച്ച് പറയാനായി ധാരാളം തെളിവുകള്‍ ഉണ്ട്: ആശാ ഉണ്ണിത്താന്‍

"വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ, ഒരു പൊതു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനും മോദി സർക്കാരിനെ കൂടുതൽ ദുരന്തം വിതയ്ക്കുന്നതില്‍ നിന്ന് തടയാനും ഇന്ന് നടന്ന യോഗത്തിൽ ഞങ്ങൾ യശ്വന്ത് സിൻഹയെ പൊതു സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു. എല്ലാ രാഷ്ട്രീയ പാർട്ടികളോടും അദ്ദേഹത്തിന് വോട്ട് ചെയ്യാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു." പ്രതിപക്ഷത്തിന്റെ സംയുക്ത പ്രസ്താവനവായിച്ചുകൊണ്ട് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ മേധാവി ജയറാം രമേശ് പറഞ്ഞു.

"എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട യോഗ്യനായ ഒരു രാഷ്ട്രപതിയെ" രാജ്യത്തിന് ലഭിക്കുന്നതിന്, സിൻഹയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കാൻ ബി ജെ പിയോടും സഖ്യകക്ഷികളോടും പ്രതിപക്ഷത്തിന്റെ സംയുക്ത പ്രസ്താവന അഭ്യർത്ഥിച്ചു. യശ്വന്ത് സിൻഹയുടെ പ്രചാരണത്തിന് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

പുത്തന്‍ ലുക്കില്‍ ദിലീപെത്തി: വളഞ്ഞിട്ട് ആരാധകർ ദുബൈയില്‍ കണ്ട കാഴ്ച

തൃണമൂൽ കോണ്‍ഗ്രസ് നേതാവായിരുന്ന സിൻഹ, പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കാൻ പാർട്ടിയിൽ നിന്ന് മാറിനിൽക്കാന്‍ തയ്യാറാണെന്ന് അറിയിച്ചപ്പോള്‍ തന്നെ അദ്ദേഹം സ്ഥാനാർത്ഥിയാവുമെന്ന കാര്യം ഏകദേശം ഉറപ്പമായിരുന്നു. "ടി എം സിയിൽ മമതാജി എനിക്ക് നൽകിയ ബഹുമാനത്തിനും അംഗീകരാത്തിനും ഞാൻ അവരോട് നന്ദിയുള്ളവനാണ്. ഒരു വലിയ ദേശീയ ലക്ഷ്യത്തിനായി ഞാൻ പാർട്ടിയിൽ നിന്ന് മാറി പ്രതിപക്ഷ ഐക്യത്തിനായി പ്രവർത്തിക്കേണ്ട സമയം വന്നിരിക്കുന്നു. ഈ ഘട്ടം അവർ അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്." യശ്വന്ത് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.

മുൻ പശ്ചിമ ബംഗാൾ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള എന്നിവരെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ പ്രതിപക്ഷം ആലോചിച്ചിരുന്നു. എന്നാല്‍ മൂവരും മത്സരത്തിന് തയ്യാറായില്ല. ബി ജെ പിയുടെ പാർലമെന്ററി ബോർഡ് യോഗവും ഇന്ന് ചേരുന്നുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച ബി ജെ പിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഇന്നുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂലൈ 18നാണു വോട്ടെടുപ്പ്. ജൂൺ 29 വരെ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വരണാധികാരിയും രാജ്യസഭാ സെക്രട്ടറി ജനറലുമായ പി.സി. മോഡിയുടെ പാർലമെന്റ് മന്ദിരത്തിലെ 29-ാം നമ്പർ റൂമിലുള്ള ഓഫിസിലാണു പത്രികകൾ സമർപ്പിക്കേണ്ടത്. ഒഴിച്ചുകൂടാൻ വയ്യാത്ത കാരണങ്ങളാൽ വരണാധികാരി ഹാജരില്ലെങ്കിൽ അസിസ്റ്റന്റ് വരണാധികാരികളായ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മുഗൾ പാണ്ടേയ്ക്കോ ജോയിന്റ് സെക്രട്ടറിയും ചീഫ് വിജിലൻസ് ഓഫിസറുമായ സുരേന്ദ്രകുമാർ ത്രിപാഠിക്കോ നാമനിർദേശ പത്രിക സമർപ്പിക്കാം. പൊതു ഒഴിവു ദിവസങ്ങളിലൊഴിക രാവിലെ 11നും വൈകിട്ടു മൂന്നിനുമിടയിലാണു പത്രികകൾ സമർപ്പിക്കേണ്ടത്.

നാമനിർദേശ പത്രികാ ഫോറങ്ങൾ വരണാധികാരിയുടേയും ഉപവരണാധികാരികളുടേയും ഓഫിസുകളിൽ ലഭിക്കും. 30നു രാവിലെ 11നു പാർലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയിലെ 62-ാം നമ്പർ കമ്മിറ്റി റൂമിലാണു സൂക്ഷ്മ പരിശോധന. ജൂലൈ രണ്ടിനു വൈകിട്ടു മൂന്നു വരെ നാമനിർദേശ പത്രിക പിൻവലിക്കാം. ജൂലൈ 18നു രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണു വോട്ടെടുപ്പ്.

cmsvideo
  Dileep | സിദ്ധിഖിനെ ചോദ്യം ചെയ്ത് Crime Branch | *Kerala
  English summary
  Presidential Election 2022: Yashwant Sinha is become Joint Opposition Candidate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X