കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിയെത്തിപ്പോള്‍ സ്പീക്കര്‍ക്ക് അപമാനമോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രതി പ്രണബ് മുഖര്‍ജി തിരുവനന്തപുരത്തെത്തിയപ്പോള്‍ നിയമസഭ സ്പീക്കര്‍ക്ക് സഹിക്കേണ്ടി വന്നത് അപമാനോ...? സ്പീക്കര്‍ക്ക് മാത്രമല്ല ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും നേരിട്ടു അപമാനം.

തിരുവനന്തപുരത്തെ വ്യോമസേന വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീരിക്കാനെത്തിയപ്പോഴാണ് സംഭവം. ഗവര്‍ണറും മുഖ്യമന്ത്രിയും മേയറും ഒക്കെ കഴിഞ്ഞ്, സേനാ ഉദ്യോഗസ്ഥരും കഴിഞ്ഞ് ഏറ്റവും ഒടുവിലാണ് സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും രാഷ്ട്രപതിയെ സ്വീകരിക്കാന്‍ അവസരം ലഭിച്ചത്.

G Karthikeyan

രാഷ്ട്രപതിയുടെ പ്രോട്ടോകോള്‍ ഓഫീസര്‍ ആളുകളെ മാറ്റി നിര്‍ത്തുന്ന നടപടി തുടങ്ങിയപ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിതല അടക്കമുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ചെന്നിത്തല ഉദ്യോഗസ്ഥരോട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. വിഷയത്തില്‍ പരാതി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

ഗവര്‍ണര്‍ക്കും, മുഖ്യമന്ത്രിക്കും ഒപ്പമായിരുന്നു സ്പീക്കറും മന്ത്രിമാരും നിന്നിരുന്നത്. അവിടെ നിന്നാണ് ഇവരെ പിടിച്ചുമാറ്റി അവസാനം കൊണ്ട് നിര്‍ത്തിയത്. സേനാ ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന ഉദ്യോസ്ഥര്‍ക്കും പുറകിലായിരുന്നു ഇവര്‍ക്ക് സ്ഥാനം. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പിറകിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പോലും സ്ഥാനം ലഭിച്ചത്. ആരോഗ്യമന്ത്രി വിഎസ് ശിവകുമാറും രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു. മേയര്‍ക്കും പിറകിലാണ് നിയമസഭ സ്പീക്കര്‍ സ്ഥാനം ലഭിച്ചതെന്ന് ആരോഗ്യമന്ത്രിയും കുറ്റപ്പെടുത്തി.

English summary
President's visit: Protocol officer insulted Speaker and Minister?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X