രാഷ്ട്രപതിയുടെ ശബരിമല ദർശനം; ഗുരുതര സുരക്ഷ വീഴ്ചയെന്ന് കോൺഗ്രസ്, ആചാര ലംഘനമുണ്ടായെന്ന് ഡിവൈഎസ്പി
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനത്തിനിടെ സുരക്ഷ വീഴ്ചയുണ്ടായെന്ന വിമർശനം ഉയർത്തി യുഡിഎഫ്. ഇറങ്ങിയ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ താൽക്കാലികമായി നിർമിച്ച ഹെലിപാഡ് താഴ്ന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചതും കനത്ത വീഴ്ചയാണ് ഉണ്ടായതെന്നും ആന്റോ ആന്റണി എംപി ആരോപിച്ചു. രാഷ്ട്രപതി നിലയ്ക്കൽ ഇറങ്ങുന്നത് സംബന്ധിച്ച് പ്ലാൻ എ മാത്രമാണ് തയാറാക്കിയത്. പ്ലാൻ ബിയെ സംബന്ധിച്ച് ചിന്തിച്ചില്ലെന്നും എംപി കുറ്റപ്പെടുത്തി.
രാഷ്ട്രപതി ഹെലികോപ്റ്ററിൽനിന്ന് ഇറങ്ങുന്ന സമയത്ത് തൊട്ടടുത്ത ഹെലിപാഡിലേക്ക് തെരുവുനായ എത്തിയതും സുരക്ഷാവീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം രാഷ്ട്രപതി ശബരിമല ദർശനത്തിന് എത്തുന്നതുന് മണിക്കൂറുകൾക്ക് മുൻപ് നിലയ്ക്കലിനും പ്ലാപ്പള്ളിക്കും ഇടയിലുള്ള പ്രദേശത്ത് മൺതട്ട ഇടിഞ്ഞ് വീണതും ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. ഈ സമയം റോഡിൽ പോലീസ് സംഘം ഉണ്ടായിരുന്നതിനാൽ വേഗത്തിൽ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും വാഹനക്രമീകരണം നടത്തുകയും ചെയ്തു.

ദർശനം നടത്താൻ പമ്പയിൽ നിന്ന് ഇരുമുടിക്കെട്ടുനിറച്ചാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് പുറപ്പെട്ടത്. രാവിലെ 11 മണിയോടെ പ്രത്യേക വാഹനവ്യൂഹത്തിൽ പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ നദിയിൽ കാൽ കഴുകിയതിന് ശേഷം ഗണപതി ക്ഷേത്രത്തിലെത്തി. ക്ഷേത്രം മേൽശാന്തി വിഷ്ണുനമ്പൂതിരിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്കും സംഘത്തിനും കെട്ടുനിറച്ചു നൽകി. രാഷ്ട്രപതിക്ക് പുറമെ എഡിസി സൗരഭ് എസ് നായർ, പി എസ് ഒ വിനയ് മാത്തൂർ, രാഷ്ട്രപതിയുടെ മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം എന്നിവരും പമ്പയിൽ നിന്ന് കെട്ടുനിറച്ചു. തുടർന്ന് പ്രത്യേക വാഹന വ്യൂഹത്തിലാണ് സന്നിധാനത്തേക്ക് തിരിച്ചത്.
ദർശനം നടത്തി മടങ്ങവെ പമ്പയിലെ ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽനിന്ന് വാഹനത്തിൽ കയറുന്നതിനു തൊട്ട് മുൻപ് മരം ഒടിഞ്ഞ് വീണതും ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയുടെ പതിനെട്ട് പേരടങ്ങിയ സംഘം ഏഴ് മിനിറ്റോളം എടുത്താണ് മരം മുറിച്ച് നീക്കിയത്. ഈ സമയത്ത് പമ്പയിൽ തന്നെ രാഷ്ട്രപതി തുടർന്നു. തുടർന്ന് മരമെല്ലാം റോഡിൽ നിന്ന് നീക്കം ചെയ്ത് റോഡിലെ പൊടിയും വൃത്തിയാക്കിയതിന് ശേഷമാണ് രാഷ്ട്രപതി യാത്ര തുടർന്നത്.
രാഷ്ട്രപതിയുടെ ശബരിമല ദർശനം; ആചാരലംഘനമെന്ന് ഡിവൈഎസ്പിയുടെ സ്റ്റാറ്റസ്
രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിൽ വിമർശനവുമായി ഷൊർണൂർ ഡിവൈഎസ്പി. ആർ.മനോജ് കുമാറാണ് ഇത് സംബന്ധിച്ച് വാട്സ് ആപ് സ്റ്റാറ്റസ് ഇട്ടത്. രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയെന്നും പോസ്റ്റിൽ പറയുന്നു.
ഹൈക്കോടതി വിധി കാറ്റിൽ പറത്തി, ഒരു വ്യക്തിക്ക് വേണ്ടി ഭക്തരെ തടയരുതെന്നും ആർക്കും വിഐപി പരിഗണന നൽകരുതെന്നും ഹബൈക്കോടതി വിധിയിലുണ്ട്.യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥർ പതിനെട്ടാംപടി ചവിട്ടി. ആരേയും വാഹനത്തിൽ മലകയറ്റരുതെന്ന് ഹൈക്കോടതി വിധിയിൽ പറയുന്നുണ്ട്. ആചാരലംഘനം ഉണ്ടായിട്ടും സംഘ്പരിവാറും കോൺഗ്രസും എന്തുകൊണ്ട് നാമജപയാത്ര നടത്തുന്നില്ലെന്നും പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആണെങ്കിൽ എന്തായിരിക്കും പുകിലെന്നും ഡിവൈഎസ്പി സ്റ്റാറ്റസിൽ പറയുന്നു. അതേസമയം സ്റ്റാറ്റസ് വിവാദമായതോടെ ഡിവൈഎസ്പി വിശദീകരണവുമായി രംഗത്തെത്തി. ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications