Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസ്‌ക്ലബ് ആക്രമണം; ഭരണഘടനാ സ്ഥാപനത്തിനു നേരെ നടന്ന ആക്രമണമെന്ന് ഡോ സെബാസ്റ്റിയന്‍ പോള്‍

കൊച്ചി: ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ പ്രതീകമായ പ്രസ്‌ക്ലബ്ബില്‍ കയറി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ഭരണഘടനാ സ്ഥാപനത്തിനു നേരെ നടന്ന ആക്രമണമായി കാണണമെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ കയറി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ എറണാകുളം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 pressclub

ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ ഉറവിടങ്ങളാണ് പ്രസ്‌ക്ലബ്ബുകള്‍. അങ്ങിനെയുള്ള സ്ഥാപനം പോലും സുരക്ഷിതമല്ലെന്നുള്ളത് ഗൗരവതരമാണ്. രാജ്യം ഭരിക്കുന്ന കക്ഷിയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയെന്നത് അതിലേറെ ഗൗരവതരമാണ്. ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധമുയരണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡി ദിലീപ് അധ്യക്ഷനായി. പി എ മെഹ്ബൂബ്, ആര്‍ ഗോപകുമാര്‍ എ ന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സുഗതന്‍ പി ബാലന്‍ നന്ദി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+