പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പ്: ഗ്ലാമര്‍ പദവിക്കായി പോരാട്ടം ഇഞ്ചോടിഞ്ച്....പാനലുകള്‍ക്ക് പിഴച്ചു
മിക്ക ജില്ലകളിലും നേരിയ വ്യത്യസത്തിലാണ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്
കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയനു കീഴിലുള്ള ജില്ലയിലെ വിവിധ പ്രസ് ക്ലബ്ബുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞു. സെക്രട്ടറി, പ്രസിഡന്റ് അടക്കമുള്ള ഗ്ലാമര്‍ പോസ്റ്റുകളിലേക്ക് ഇത്തവണയും തീപാറുന്ന പോരാട്ടം തന്നെയാണ് നടന്നത്. മിക്ക ജില്ലകളിലും നേരിയ വോട്ട് വ്യത്യാസത്തിലാണ് മിക്ക സ്ഥാനാര്‍ഥികളും ജയിച്ചുകയറിയത്. വിവിധ പാനലുകളായിട്ടാണ് ഇത്തവണ മല്‍സരം നടന്നതെങ്കിലും അവയെല്ലാം അടിതെറ്റിയെന്നതാണ് ശ്രദ്ധേയം. വിവിധ ജില്ലകളില്‍ നിന്നും പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവരാണ്.

കോഴിക്കോട്
ദേശാഭിമാനിയുടെ കെ പ്രേംനാഥിനെ കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റായും സിറാജിലെ വിപുല്നാഥിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വല്‍സരാജ്, ഷിദ ജഗത്ത് (വൈസ് പ്രസിഡന്റുമാര്‍), സിപിഎം സഈദ്, പൂജ (ജോയിന്റ് സെക്രട്ടറിമാര്‍), കേരളഭൂഷണത്തിലെ കെ സി റിയാസാണ് ട്രഷറര്‍.

തിരുവനന്തപുരം
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ദേശാഭിമാനിയുടെ സുരേഷ് വെള്ളിമംഗലത്തെ തിരഞ്ഞെടുത്തു. ന്യൂസ് 18ലെ കെ ആര് കിരണ്ബാബുവാണ് സെക്രട്ടറി. ഏഷ്യാനെറ്റ് ന്യൂസിലെ പ്രിന്‍സ് പാങ്ങാടന്‍ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു. ടി ആര് രമ്യ, നൗഷാദ് പെരുമാതുറ എന്നിവരരാണ് വൈസ് പ്രസിഡന്റുമാര്‍. ആശാ മോഹന്‍, ബി അഭിജിത്ത് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരാവും.

ഇടുക്കി
മാധ്യമത്തിന്റെ അഷ്ഫഫ് വട്ടപ്പാറയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ജയ്ഹിന്ദ് ടിവിയുടെ എംഎന്‍ സുരേഷ് സെക്രട്ടറിയാവും. എം ബിലീന, തങ്കച്ചന് പീറ്റര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ വി സന്തോഷ് കുമാര്‍ (ജോയിന്റ് സെക്രട്ടറി), എംഎസ് സന്ദീപ് (ട്രഷറര്‍).

മലപ്പുറം
മാധ്യമത്തിലെ ഐ സമീലാണ് മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡന്റ്. ജനയുഗത്തിന്റെ സുരേഷ് എടപ്പാള്‍ സെക്രട്ടറിയാവും. മനോരമ ന്യൂസിലെ മഹേഷ് കുമാറാണ് ട്രഷര്‍.
കെപിഒ റഹ്മത്തുല്ല, ബിഎസ് മിഥില എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അജയകുമാര്‍ ജോയിന്റ് സെക്രട്ടറിയാവും.

കാസര്‍കോഡ്
ഉത്തരദേശത്തിലെ ടി എ ഷാഫിയാണ് കാസര്‍കോഡ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്. ദേശാഭിമാനിയുടെ വിനോദ് പായം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍: സുനില്‍ ബേപ്പ് (ഏഷ്യാനെറ്റ് ന്യൂസ്), ഷഫീഖ് നസ്റുല്ല, പത്മേഷ് (വൈസ് പ്രസിഡന്റുമാര്‍).

വയനാട്
മലയാള മനോരമയുടെ രമേഷ് എഴുത്തച്ഛനെ വയനാട് പ്രസ് ക്ലബ്ബ് പ്രഡിസന്റായും ദേശാഭിമാനിയുടെ പി ഒ ഷീജയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. മാതൃഭൂമിയുടെ പി ജയേഷാണ് ട്രഷറര്‍. ഇഎം മനോജ് (വൈസ് പ്രസിഡന്റ്), അനില്‍ എം ബഷീര്‍ (മീഡിയാ വണ്‍).

ആലപ്പുഴ
ദീപികയുടെ വിഎസ് സുമേഷാണ് ആലപ്പുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ്. മംഗളത്തിന്റെ ജി ഹരികൃഷ്ണന് സെക്രട്ടറിയാവും. അജിത് ടി ബഷീര്‍ (ട്രഷറര്‍), ബോണി ജോസഫ്, ടിവി ശ്രീദേവി (വൈസ് പ്രസിഡന്റുമാര്‍).

തൃശൂര്‍
തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ പ്രഡിസന്റായി ദേശാഭിമാനിയുടെ കെ പ്രഭാതിനെയും സെക്രട്ടറിയായി വീക്ഷണത്തിലെ എം വി വിനീതയെയും തിരഞ്ഞെടുത്തു. മുകേഷ് ലാല്‍, സി ജിഷ (വൈസ് പ്രസിഡന്റുമാര്‍), മധുമേനോന് (ജോയിന്റ് സെക്രട്ടറി), പി വി അരവിന്ദാക്ഷന് (ട്രഷറര്‍).

പാലക്കാട്
പാലക്കാട് ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മലയാള മനോരമയുടെ ഷില്ലര്‍ സ്റ്റീഫന്‍ ജയം നേടി. ചന്ദ്രികയുടെ എന്‍എഎം ജാഫറാണ് സെക്രട്ടറി. എം വി വസന്ത് (ട്രഷറര്‍), പ്രസാദ് ഉടുമ്പിശ്ശേരി, പിഎസ് സിജ (വൈസ് പ്രസിഡന്റുമാര്‍), ഇ എന്‍ അജയകുമാര്‍ (ജോയിന്റ് സെക്രട്ടറി)

കണ്ണൂര്‍
മാധ്യമത്തിലെ കെ കെ ഹാരിസാണ് കണ്ണൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ്. മക്തബിലെ പ്രശാന്ത് പുത്തലത്തിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സുപ്രിയ സുധാകര്‍, കെ ശശി (വൈസ് പ്രസിഡന്റുമാര്‍), പിഎഎസ് പ്രവീണ്‍ദാസ് (ജോയിന്റ് സെക്രട്ടറി), സിജി ഉലഹന്നാന് (ട്രഷറര്‍).

കൊല്ലം
കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റായി മലയാള മനോരമയിലെ ജയചന്ദ്രന് ഇലങ്കത്തിനെ തിരഞ്ഞെടുത്തു. മാതൃഭൂമിയുടെ ജി ബിജുവാണ് സെക്രട്ടറി. പി ആര് ദീപ്തി, എസ് ആര് സുധീര്‍ കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ആര് ആദര്‍ശ് (ജോയിന്റ് സെക്രട്ടറി), പിഎസ് പ്രദീപ് ചന്ദ്രന് (ട്രഷറര്‍).

എറണാകുളം
ദേശാഭിമാനിയുടെ ഡി ദിലീപ് പ്രസിഡന്റായും മാധ്യമത്തിലെ സുഗതന് പി ബാലന് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

പത്തനം തിട്ട
മലയാള മനോരമയുടെ ബോബി അബ്രഹാമാണ് പ്രസിഡന്റ്. ദീപികയുടെ ബിജു കുര്യന് സെക്രട്ടറിയാവും.

കോട്ടയം
മലയാള മനോരമയുടെ സാനു ജോര്‍ജ് തോമസിനെ പ്രസിഡന്റായും മലയാളം ന്യൂസിലെ എസ് സനലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications