കൈരളിക്കെതിരെ നിയമനടപടി;അമ്മക്കെതിരെ പ്രസ്സ് ക്ലബ്
ദില്ലി: ഗെയ്ല് ട്രെഡ്വലുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്ത സംഭവത്തില്‍ അമൃതാനന്ദമയി കൈരളി ടിവിക്കെതിരെ നിയമനടപടി സ്വീകരിച്ചതിനെതിരെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്ത്. പ്രസ് ക്ലബ് പ്രസിഡന്റ് ആനന്ദ് കെ സഹായ് ആണ് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
അമൃതാനന്ദമയി മഠത്തിന്റെ അസഹിഷ്ണുതയാണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള നീക്കത്തിന് പിന്നിലെന്ന് ആനന്ദ് കെ സഹായ് കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള നടപടിയായിട്ടാണ് ഇതിനെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക സ്ഥാപനങ്ങള്‍ മറ്റ് സ്ഥാപനങ്ങളേയും അംഗീകരിക്കാന്‍ പഠിക്കണം. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന നടപടിയാണ് അമൃതാനന്ദമയി മഠം ഇപ്പോള്‍ കാണിച്ചതെന്നും പ്രസ് ക്ലബ് പ്രസിഡന്റ് ആരോപിച്ചു.
മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ മേഖലയില്‍ അനാവശ്യമായി ഇടപെടരുതെന്നും പ്രസ് ക്ലബ് പ്രസിഡന്റ് വ്യക്തമാക്കുന്നുണ്ട്. കൈരളി- പീപ്പിള്‍ ചാനലിനെതിരെ അമൃതാനന്ദമയിയും മഠവും എടുത്ത നടപടി മാധ്യമ പ്രവര്‍ത്തകര്‍ ഗൗരവത്തോടെ തന്നൊ കാണണം എന്നും ആനന്ദ് കെ സഹായ് ആവശ്യപ്പെട്ടു.
അമൃതാനന്ദമയിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ ശിഷ്യ ഗെയ്ല് ട്രെഡ്വലിന്റെ അഭിമുഖമാണ് കൈരളി - പീപ്പിള്‍ ടിവി സംപ്രേഷണം ചെയ്തത്. അഭിമുഖം നടത്തിയ ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസിനും ചാനലിനും ആയിരുന്നു മഠം വക്കീല്‍ നോട്ടീസ് അയച്ചത്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications