കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളിക്കെതിരെ നിയമനടപടി;അമ്മക്കെതിരെ പ്രസ്സ് ക്ലബ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഗെയ്ല്‍ ട്രെഡ്വലുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്ത സംഭവത്തില്‍ അമൃതാനന്ദമയി കൈരളി ടിവിക്കെതിരെ നിയമനടപടി സ്വീകരിച്ചതിനെതിരെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്ത്. പ്രസ് ക്ലബ് പ്രസിഡന്റ് ആനന്ദ് കെ സഹായ് ആണ് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

അമൃതാനന്ദമയി മഠത്തിന്റെ അസഹിഷ്ണുതയാണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള നീക്കത്തിന് പിന്നിലെന്ന് ആനന്ദ് കെ സഹായ് കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള നടപടിയായിട്ടാണ് ഇതിനെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Press Club of India

സാമുദായിക സ്ഥാപനങ്ങള്‍ മറ്റ് സ്ഥാപനങ്ങളേയും അംഗീകരിക്കാന്‍ പഠിക്കണം. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന നടപടിയാണ് അമൃതാനന്ദമയി മഠം ഇപ്പോള്‍ കാണിച്ചതെന്നും പ്രസ് ക്ലബ് പ്രസിഡന്റ് ആരോപിച്ചു.

മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ മേഖലയില്‍ അനാവശ്യമായി ഇടപെടരുതെന്നും പ്രസ് ക്ലബ് പ്രസിഡന്റ് വ്യക്തമാക്കുന്നുണ്ട്. കൈരളി- പീപ്പിള്‍ ചാനലിനെതിരെ അമൃതാനന്ദമയിയും മഠവും എടുത്ത നടപടി മാധ്യമ പ്രവര്‍ത്തകര്‍ ഗൗരവത്തോടെ തന്നൊ കാണണം എന്നും ആനന്ദ് കെ സഹായ് ആവശ്യപ്പെട്ടു.

അമൃതാനന്ദമയിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്വലിന്റെ അഭിമുഖമാണ് കൈരളി - പീപ്പിള്‍ ടിവി സംപ്രേഷണം ചെയ്തത്. അഭിമുഖം നടത്തിയ ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസിനും ചാനലിനും ആയിരുന്നു മഠം വക്കീല്‍ നോട്ടീസ് അയച്ചത്.

English summary
Press Club of India Against Amruthanandamayi Math
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X