കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കോര്‍പ്പറേറ്റ് വത്കരണത്തിന് ആക്കം കൂട്ടുന്നു: കെഇഎന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മാധ്യമസ്ഥാപനങ്ങള്‍ ജനാധിപത്യത്തിന്റെ കോര്‍പ്പറേറ്റ് വത്കരണത്തിന് സംരക്ഷണ മതില്‍ നിര്‍മ്മിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്ന് കെ.ഇ.എന്‍ കുഞ്ഞമ്മദ് പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റേയും പ്രസ് ക്ലബിന്റേയും സംയുക്താഭിമുഖ്യത്തിലുളള മാധ്യമ ദിനാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കണക്കുകള്‍ മറന്നേക്കൂ... ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിത്തന്നെ, ഉദ്ഘാടന മല്‍സരം തീപാറും
മറ്റെല്ലാ ഭീകരതയേക്കാളും കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക ഭീകരതയാണ് അപകടകരം. സ്വതന്ത്രവും നിര്‍ഭയവുമായ അഭിപ്രായ പ്രകടനത്തിനുളള അവസരങ്ങള്‍ നഷ്ടപ്പെടുകയാണ്. സമരങ്ങള്‍ക്ക് പ്രചോദനമാകുന്ന ആശയ സ്രോതസ്സുകളെ അവസാനിപ്പിക്കുകയാണ്. ലാഭമുണ്ടാക്കുക എന്ന വ്യാവസായിക താല്പര്യം ജനാധിപത്യത്തിലും പിടിമുറുക്കുന്നു. ജനക്ഷേമത്തിനുപരിയായി വിപണി താല്‍പര്യങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് ഭരണകൂടങ്ങള്‍ മാറുന്നുവെന്നും കെ.ഇ.എന്‍ പറഞ്ഞു.

kenpressclubmadhyamadhinagosham

മാധ്യമ പ്രവര്‍ത്തനവും മാധ്യമ പ്രവര്‍ത്തകരും അരക്ഷിതാവസ്ഥയിലാണെന്ന് ഉദ്ഘാടനം ചെയ്ത കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍ പറഞ്ഞു. കൊലപാതകങ്ങള്‍ക്ക് മാത്രമല്ല വലിയ തോതിലുളള പീഡനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ വിധേയരാകുന്നു. എല്ലാ മേഖലയില്‍ നിന്നും ശത്രുത നേരിടേണ്ടി വരുന്ന മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനുളള ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ട്. മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് ആ ചുമതല നിര്‍വ്വഹിക്കുന്നതില്‍ വിജയിക്കാനാവുന്നില്ല. ശൂപാര്‍ശകള്‍ സമര്‍പ്പിക്കുവാനേ കൗണ്‍സിലിന് അധികാരമുളളൂ. നടപ്പാക്കേണ്ടവര്‍ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. മാധ്യമ സ്ഥാപന നടത്തിപ്പ് ബിസിനസ് ആയി മാറിയതോടെ മാധ്യമപ്രവര്‍ത്തകരുടെ തൊഴിലവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതായി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂലധനശക്തികള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ടി വരുന്നു. വരുതിയില്‍ നില്‍ക്കാത്തവര്‍ക്ക് രാജിയോ, വിദൂര സ്ഥലങ്ങളിലേക്കുളള സ്ഥലം മാറ്റത്തിനോ വിധേയമാകേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മിഡീയാ വണ്‍ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ആര്‍.സുഭാഷ് മാധ്യമങ്ങളും ധാര്‍മികതയും എന്ന വിഷയത്തിലും, കൈരളി ടി.വി മലബാര്‍ റീജിനല്‍ ചീഫ് പി.വി. കുട്ടന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്ന വിഷയത്തിലും സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി. വിപുല്‍നാഥ് സ്വാഗതവും ട്രഷറര്‍ കെ.സി റിയാസ് നന്ദിയും പറഞ്ഞു.

English summary
Press club seminar held in Kozhikode; KEN
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X