ആ മാങ്ങ പ്രിയപ്പെട്ടവര്‍ക്ക് കൊടുക്കാനാകാതെ പ്രതീഷ് യാത്രയായി
പേരാമ്പ്ര : അളിയന്റെ പണംപയറ്റിന് ഭാര്യ വീട്ടില്‍ പോയി മകനോടൊപ്പം തിരിച്ചു വരുമ്പോള്‍ പ്രതീഷ് കരുതിയിരിക്കില്ല ഇനി ഈ വഴിയൊരു വരവ് ഉണ്ടാകില്ലെന്ന്. ്രപിയപ്പെട്ടവര്‍ക്ക് നല്‍കാനായി കുറച്ച് മാങ്ങയും കരുതിയാണ് തിരിച്ചുപോന്നത്. നല്ല മഴ തിമര്‍ത്തു പെയ്തിട്ടും വീടെത്താനായതിന്റെ ആശ്വാസമാവാം എവിടെയും കയറി നില്‍ക്കാതെ യാത്ര തുടര്‍ന്നത്. ആ യാത്ര മരണത്തിലേക്കായിരുന്നു.

ഞായറാഴ്ച രാത്രി കൂത്താളി പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് പ്രതീഷും മകനും സഞ്ചരിച്ച സ്‌കൂട്ടറും പ്രതിര്‍ ദിശയില്‍ വന്ന മറ്റൊരു ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടാവുന്നത്. ഇദ്ദേഹത്തിന്റെ മരണത്തോടെ ഭാര്യയും മക്കളും അച്ഛനമ്മമാരും അടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷയാണ് അസ്തമിച്ചത്. വീടെന്ന സ്വപ്നം ബാക്കിവെച്ചാണ് പ്രതീഷ് യാത്രയായത്. നിലവില്‍ താമസിക്കുന്ന വീട് കാലപ്പഴക്കം വന്ന് ജീര്‍ണാവസ്ഥയിലായതിനാല്‍ പുതിയ വീടിന്റെ നിര്‍മ്മാണം തുടങ്ങി വെച്ചിട്ടുണ്ട്.ചെറു പ്രായത്തില്‍ തന്റെ സ്വപ്‌നങ്ങളെ തല്ലി തകര്‍ത്ത് ബൈക്കിന്റെ രൂപത്തില്‍ വിധിവന്നപ്പോള്‍ പ്രതീഷിന്റെ എക്കാലത്തെയും ആഗ്രഹമായ വീടും കുടുംബത്തിന്റെ കൈത്താങ്ങുമാണ് ഇല്ലാതായത്.
പേരാമ്പ്രയിലെ ജില്ലാ വിത്തുല്‍പാദന കേന്ദ്രത്തിലെ താല്‍കാലിക ജീവനക്കാരനായിരുന്ന പ്രതീഷിന്റെ വേര്‍പ്പാട് സഹപ്രവര്‍ത്തകരേയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി.












Click it and Unblock the Notifications