കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏശുന്നില്ല; കോഴിക്കോട് ജില്ലയില്‍ പനി പടരുന്നു

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പനി പടരുന്നു. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലാണ് വന്‍തോതില്‍ പകര്‍ച്ചപ്പനി പടരുന്നത്. ഇത്തവണ വേനല്‍മഴ അല്‍പം കടുത്തു പെയ്തതാണ് പനി പടരാന്‍ കാരണമായത്. വൈറല്‍പനി മുതല്‍ ഡങ്കിപ്പനിയുള്‍പ്പെടെ വിവിധ രൂപത്തിലുള്ള പനികള്‍ പടരുന്നതു മൂലം ആശുപത്രികളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും പനി കേസുകള്‍ ഏതാനും ദിവസങ്ങളായി കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. കൊടിയത്തൂര്‍, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ പനി വ്യാപകമാണ്. കൊടിയത്തൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മൂന്നുപേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ പേരാമ്പ്ര പന്തിരിക്കരയില്‍ പനി ബാധിച്ച് യുവാവ് മരണപ്പെട്ടിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹത്തിന്റെ സഹോദരനും പനി ബാധിച്ച് മരിച്ചത്.

dengu

കടുത്ത പനിയും ദേഹാസ്വാസ്ഥ്യവുമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്ന രോഗികളുടെ എണ്ണം ദിനേന വര്‍ധിക്കുകയാണ്. മഴ നേരത്തെ എത്തിയതോടെ കൊതുകുകള്‍ വന്‍തോതില്‍ പെരുകിയതാണ് പനി പടരാന്‍ കാരണമായത്.

മഴക്കാല പൂര്‍വ്വരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പും തദ്ദേശസ്ഥാപനങ്ങളും വിവിധ പദ്ധതികള്‍ തയ്യാറാക്കിയിരുന്നെങ്കിലും അധികൃതരുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചാണ് ഇത്തവണ പനി വ്യാപിക്കുന്നത്. നേരത്തെതന്നെ പനി പടര്‍ന്നു പിടിച്ചതോടെ ആരോഗ്യ വകുപ്പ് മുന്‍കരുതലുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഇത് വേണ്ടത്രേ ഫലപ്രാപ്തിയില്ലെത്തുന്നില്ലെന്നതിന്റെ സൂചനയാണ് ദിനേന പടര്‍ന്നുകൊണ്ടിരിക്കു പകര്‍ച്ചപ്പനി.

English summary
prevetion measures not affecting-fever spreading in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X