കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വഴിമുടക്കി കാർ' പണികൊടുത്തത് ജോബിക്ക്! തെറിവിളിയും ഭീഷണിയും, മരിച്ചുപോയ അമ്മയെ വരെ ട്രോളി...

നവജാതശിശുവുമായി പെരുമ്പാവൂരിൽ നിന്നും കളമശേരി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസിന് വഴികൊടുക്കാതിരുന്ന സംഭവം കഴിഞ്ഞദിവസമാണ് വാർത്തയായത്.

Google Oneindia Malayalam News

കൊച്ചി: ആംബുലൻസിന് മാർഗതടസമുണ്ടാക്കിയ കാർ ഡ്രൈവറെ പോലീസ് പിടികൂടിയെങ്കിലും പാമ്പാക്കുട സ്വദേശി ജോബിയുടെ ദുരിതം ഇതുവരെ അവസാനിച്ചില്ല. ആർടി ഓഫീസ് അധികൃതരുടെ ചെറിയ പിഴവ് കാരണം സോണി അലക്സ് എന്ന ജോബിയാണ് വെട്ടിലായത്.

ലൗ ജിഹാദും സിറിയയും! അച്ഛന്റെ വാദങ്ങൾ പൊളിഞ്ഞു, സംഘികളുടെയും; ഹരിതയും നിസാമുദ്ദീനും വിവാഹിതരായി...ലൗ ജിഹാദും സിറിയയും! അച്ഛന്റെ വാദങ്ങൾ പൊളിഞ്ഞു, സംഘികളുടെയും; ഹരിതയും നിസാമുദ്ദീനും വിവാഹിതരായി...

ഉമ്മൻചാണ്ടിക്കെതിരെ വീണ്ടും സരിതയുടെ ലൈംഗിക പീഡന പരാതി; ബെഹ്റ ഉടൻ തീരുമാനമെടുക്കില്ല, കാരണം?ഉമ്മൻചാണ്ടിക്കെതിരെ വീണ്ടും സരിതയുടെ ലൈംഗിക പീഡന പരാതി; ബെഹ്റ ഉടൻ തീരുമാനമെടുക്കില്ല, കാരണം?

നവജാതശിശുവുമായി പെരുമ്പാവൂരിൽ നിന്നും കളമശേരി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസിന് വഴികൊടുക്കാതിരുന്ന സംഭവം കഴിഞ്ഞദിവസമാണ് വാർത്തയായത്. ആംബുലൻസിന്റെ വഴിമുടക്കി റോഡിലൂടെ ചീറിപ്പാഞ്ഞ ഫോർഡ് എക്കോ സ്പോർട്ട് കാറിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. കാറോടിച്ചിരുന്ന ആലുവ സ്വദേശി നിർമ്മൽ ജോസ് തൊട്ടടുത്ത ദിവസം പോലീസിന്റെ പിടിയിലാകുകയും ചെയ്തു. എന്നാൽ ഒന്നര വർഷം മുൻപ് ഇതേ കാറിന്റെ ഉടമസ്ഥനായിരുന്ന ജോബിയാണ് ഈ സംഭവത്തെ തുടർന്ന് ഊരാക്കുടുക്കിലായത്.

 ഫോൺ നമ്പർ മാറ്റിയില്ല...

ഫോൺ നമ്പർ മാറ്റിയില്ല...

വാഹനക്കച്ചവടക്കാരനായ ജോബി ഒന്നര വർഷം മുൻപാണ് ഫോർഡ് എക്കോ സ്പോർട്ട് കാർ പുതൃക്ക സ്വദേശിക്ക് വിറ്റത്. മൂവാറ്റുപുഴ ആർടി ഓഫീസിൽ ഉടമസ്ഥാവകാശം മാറ്റിയെങ്കിലും ആർടി ഓഫീസ് അധികൃതർ ജോബിയുടെ ഫോൺ നമ്പർ മാത്രം രേഖകളിൽ നിന്ന് ഒഴിവാക്കിയില്ല.

ആലുവ സ്വദേശി....

ആലുവ സ്വദേശി....

പുതൃക്ക സ്വദേശിയിൽ നിന്നാണ് ആലുവ സ്വദേശി നിർമ്മൽ ജോസ് കാർ വാങ്ങുന്നത്. തുടർന്ന് ആലുവ ആർടി ഓഫീസിൽ ഉടമസ്ഥാവകാശം രജിസ്റ്റർ ചെയ്തെങ്കിലും ജോബിയുടെ ഫോൺ നമ്പർ അതുപോലെ തുടർന്നു.

 വിവാദം...

വിവാദം...

കഴിഞ്ഞദിവസമാണ് നിർമ്മൽ ജോസ് ആംബുലൻസിന് വഴികൊടുക്കാതെ കാറുമായി അമിതവേഗത്തിൽ പാഞ്ഞത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി. തൊട്ടടുത്ത ദിവസം നിർമ്മൽ ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു.

തെറിവിളിയും ഭീഷണിയും...

തെറിവിളിയും ഭീഷണിയും...

സംഭവം വാർത്തയായതോടെ ജോബിയുടെ ഫോണിലേക്ക് തുരുതുരാ വിളികളെത്തി. ജോബിയുടെ ഫോൺ നമ്പരായിരുന്നു കാർ ഉടമയുടേതെന്ന പേരിൽ രേഖകളിലുണ്ടായിരുന്നത്. അസഭ്യം നിറഞ്ഞ തെറിവിളികളും ഭീഷണികളുമായിരുന്നു ജോബിക്ക് കേൾക്കേണ്ടി വന്നത്.

അമ്മയ്ക്കും ട്രോളുകൾ...

അമ്മയ്ക്കും ട്രോളുകൾ...

ജോബിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്കും നിരവധി അസഭ്യ സന്ദേശങ്ങളെത്തി. മരിച്ചുപോയ അമ്മയുടെ പേരിൽ വരെ ട്രോളുകളിറക്കിയെന്നും ജോബി പറയുന്നു.

കുട്ടികളും...

കുട്ടികളും...

വിളിച്ചവരോട് യഥാർഥ സംഭവം വിശദീകരിക്കാൻ പോലും ജോബിക്ക് അവസരം ലഭിച്ചില്ല. മറ്റുള്ളവർ കളിയാക്കുന്നതിനെ തുടർന്ന് ജോബിയുടെ മകനും മകളും സ്കൂളിൽ പോകാൻ മടിച്ചു.

പോലീസ്...

പോലീസ്...

കോട്ടയം മെഡിക്കൽ കോളേജിലെ ഫാർമസി ജീവനക്കാരിയാണ് ജോബിയുടെ ഭാര്യ. മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിലാണ് ജോബിയും കുടുംബവും താമസിക്കുന്നത്. ഫോണിലൂടെ അപമാനിച്ചവർക്കെതിരെ ഗാന്ധിനഗർ, രാമമംഗലം പോലീസ് സ്റ്റേഷനുകളിൽ ജോബി പരാതി നൽകിയിട്ടുണ്ട്.

English summary
previous car owner got anonymous phone calls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X