കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ സര്‍ക്കാറുകള്‍ക്ക് അഴിമതിക്കെതിരെ പോരാടാനുള്ള ഇച്ചാശക്തിയുണ്ടായിരുന്നില്ല: നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാ മേഖലകളില്‍ നിന്നും അഴിമതി തുടച്ചു നീക്കുന്നതിന് സിബിഐ-സിവിസി ഉദ്യോഗസ്ഥരോട് സ്വയം സജ്ജരാകാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി ജനങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുകയും എല്ലാവര്‍ക്കും അര്‍ഹമായ നീതി തടയുകയും രാജ്യത്തിന്റെ പുരോഗതിയേയും അധികാരത്തേയും ബാധിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിവിസി-സിബിഐ സംയുക്ത യോഗത്തെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 6-7 വര്‍ഷങ്ങള്‍ കൊണ്ട് അഴിമതി തടയാന്‍ കഴിയുമെന്ന വിശ്വാസം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇടനിലക്കാരും കൈക്കൂലിയുമില്ലാതെ ജനങ്ങള്‍ക്ക് ഗവണ്‍മെന്റില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നേടാനാകുമെന്ന വിശ്വാസമുണ്ട്. വമ്പന്‍മാരായാലും അഴിമതി നടത്തിയാല്‍ രക്ഷപെടില്ലെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. '' മുന്‍ ഗവണ്‍മെന്റുകള്‍ക്ക് രാഷ്ട്രീയപരവും അധികാരപരവുമായ ഇച്ഛാശക്തി ഇല്ലായിരുന്നു. ഇന്ന് അഴിമതിയെ തുടച്ചുനീക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുണ്ട്. ഭരണനിര്‍വഹണ തലത്തില്‍ അത് തുടര്‍ച്ചയായി നടപ്പിലാക്കുന്നുമുണ്ട് ''- നരേന്ദ്ര മോദി പറഞ്ഞു.

narendra-modi

മാറിയ ഇന്ത്യയെക്കുറിച്ച് സംസാരിക്കവേ ''21ാം നൂറ്റാണ്ടിലെത്തി നില്‍ക്കുന്ന ഇന്ത്യ ആധുനിക ചിന്തകള്‍ക്കൊപ്പം മാനവകുലത്തിനായി സാങ്കേതിക വിദ്യയുടെ ഉപയോഗം കൂടി ഉപയോഗിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നു. പുതിയ ഇന്ത്യ ആധുനികത കണ്ടെത്തുന്നു, അത് നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കുന്നു, നടപ്പിലാക്കുന്നു. അഴിമതിയെ ഭരണസംവിധാനത്തിന്റെ ഭാഗമാക്കാന്‍ പുതിയ ഇന്ത്യ തയ്യാറല്ല. നമുക്ക് സുതാര്യതയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും സുഗമമായ ഭരണനിര്‍വഹണവുമാണ് ആവശ്യം''

കൂടിയ നിയന്ത്രണം കൊണ്ട് കൂടിയ ദോഷങ്ങള്‍ എന്നതില്‍ നിന്ന് കുറഞ്ഞ ഗവണ്‍മെന്റ് ഇടപെടലും കൂടുതല്‍ ഭരണനിര്‍വഹണവും എന്നതിലേക്കുള്ള ഗവണ്‍മെന്റിന്റെ മാറ്റത്തെക്കുറിച്ച് സംസാരിക്കവേ ഗവണ്‍മെന്റ് നടപടിക്രമങ്ങള്‍ കുറയ്ക്കുന്ന ദൗത്യത്തിലൂടെ സാധാരണക്കാരുടെ ജീവിതത്തില്‍ ഗവണ്‍മെന്റ് ഇടപെടല്‍ കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചു. ജനങ്ങളെ ശാക്തീകരിക്കുന്നതിന് വിശ്വാസ്യതയും സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗവണ്‍മെന്റ് ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിനാല്‍ ഡോക്യുമെന്റ് പരിശോധനകളുടെ പല ഘട്ടങ്ങള്‍ ഒഴിവാക്കുകയും ജനന സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ളവ ഇടനിലക്കാരെ ഒഴിവാക്കി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് സി , ഡി റിക്രൂട്ട്മെന്റിലെ അഭിമുഖങ്ങള്‍ ഒഴിവാക്കുകയും ഗ്യാസ് സിലിണ്ടര്‍ ബുക്കിംഗ് മുതല്‍ നികുതി ഫയല്‍ ചെയ്യല്‍ വരെ ഓണ്‍ലൈന്‍ മുഖേന ആക്കിയതും ആ മേഖലകളിലെ അഴിമതി ഇല്ലാതാക്കുന്നതിന് കാരണമായി.

വിശ്വാസ്യതയുടേയും സാങ്കേതിക വിദ്യയുടേയും ഈ സമീപനത്താല്‍ കാര്യക്ഷമമായ ഭരണനിര്‍വഹണം നടപ്പിലാകുകയും വ്യവസായങ്ങള്‍ നടത്തുന്നത് എളുപ്പമാകുകയും ചെയ്തു. വ്യവസായങ്ങള്‍ നടത്തുന്നതിന് ആവശ്യമായിരുന്ന നിരവധി കാലാഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കുകയും നിലവിലെ സാഹചര്യത്തിനനുസരിച്ചുള്ള പുതിയ നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. സങ്കീര്‍ണവും കാലാഹരണപ്പെട്ടതുമായ നിരവധി നിയമങ്ങള്‍ നീക്കം ചെയ്യാനും നടപടിക്രമങ്ങള്‍ ഓണ്‍ലൈനായി ചെയ്യുന്നതും സ്വയം വിലയിരുത്തലും സ്വയം പ്രഖ്യാപനവും പോലുള്ളവ പ്രോത്സാഹിപ്പിക്കാനും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.

നര്‍ത്തകിയായി തിളങ്ങി ഗായിക സിത്താര കൃഷ്ണകുമാര്‍; വൈറലായി തരുണി

ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലെയ്സായ ജെഎം ഇ-ടെന്‍ഡറിംഗില്‍ സുതാര്യത കൊണ്ടുവന്നു. ഡിജിറ്റല്‍ ഫൂട്പ്രിന്റുകള്‍ അന്വേഷണം വളരെ വേഗത്തിലാക്കുന്നു. അതുപോലെ തന്നെ പി എം ഗതിശക്തി ദേശീയ പ്ലാന്‍ തീരുമാനങ്ങളെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ഇല്ലാതാക്കും. ഇത്തരത്തിലുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍ സി വി സി - സി ബി ഐ ഉദ്യോഗസ്ഥരില്‍ രാജ്യം കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു. ''നാം എല്ലായ്പ്പോഴും ആദ്യം രാജ്യ താല്‍പര്യം എന്ന തത്വം മുറുകെ പിടിക്കുകയും നമ്മുടെ പ്രവൃത്തികള്‍ പൊതുതാല്‍പര്യത്തിന് അനുസൃതമാണോയെന്ന് പരിശോധിക്കുകയും വേണം '' പ്രധാനമന്ത്രി പറഞ്ഞു.

പട്ടിക അന്തിമ ഘട്ടത്തില്‍: സ്ഥാനമുറപ്പിക്കാന്‍ നെട്ടോട്ടം: രമേശ് ചെന്നിത്തല ദില്ലിയിലെത്തിപട്ടിക അന്തിമ ഘട്ടത്തില്‍: സ്ഥാനമുറപ്പിക്കാന്‍ നെട്ടോട്ടം: രമേശ് ചെന്നിത്തല ദില്ലിയിലെത്തി

Recommended Video

cmsvideo
കേന്ദ്രമന്ത്രി കിരൺ റിജുജുവിന്റെ ഡാൻസ് കണ്ട് അന്തംവിട്ട് മോദി

English summary
Previous governments did not have the will to fight corruption: Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X