കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞലോഹം ചരിത്രവിലയില്‍; പവന് 25000 കടന്ന് കുതിക്കുന്നു... തിരിച്ചടിച്ചത് അമേരിക്കന്‍ അടിയന്തരാവസ്ഥ

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. പവന് 25000 രൂപ കടന്ന് മുന്നോട്ട് കുതിക്കുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന വില. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വില കുറയാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

അമേരിക്കയിലെ സാമ്പത്തിക അടിയന്തരാവസ്ഥയാണ് സ്വര്‍ണത്തിന് പൊടുന്നനെ വില വര്‍ധിക്കാനുണ്ടായ കാരണം. രണ്ടര മാസത്തിനിടെ 2500 രൂപയോളമാണ് വര്‍ധിച്ചത്. അമേരിക്കയിലെ സാഹചര്യം മാറിയാല്‍ ഒരുപക്ഷേ വില കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധവും സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമായി....

കാല്‍ ലക്ഷം രൂപ കടക്കുന്നത് ആദ്യം

കാല്‍ ലക്ഷം രൂപ കടക്കുന്നത് ആദ്യം

സ്വര്‍ണത്തിന് കാല്‍ ലക്ഷം രൂപ കടക്കുന്നത് ആദ്യമായിട്ടാണ്. പവന് 25160 രൂപയാണ് ബുധനാഴ്ച കേരളത്തിലെ വില. ഗ്രാമിന് 3145 രൂപയും. ഇത്രയും ഉയര്‍ന്ന വില ഇതുവരെ എത്തിയിട്ടില്ല. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ധിക്കുകയാണ്. ആവശ്യക്കാര്‍ ഏറിയതാണ് കാരണം.

ഔണ്‍സിന് 1329 ഡോളര്‍

ഔണ്‍സിന് 1329 ഡോളര്‍

അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 1329 ഡോളറാണ് ചൊവ്വാഴ്ച വൈകീട്ടുള്ള സ്വര്‍ണവില. ഡിസംബര്‍ ഒന്നിന് കേരളത്തില്‍ 22520 രൂപയായിരുന്നു വില. പിന്നീട് കുറഞ്ഞിട്ടില്ല. ദിവസവും ഉയരുകയാണ് ചെയ്തത്. 2500 രൂപയിലധികം വീണ്ടും വര്‍ധിച്ചു. ഇപ്പോള്‍ 25000 രൂപയും കടന്നു. വരുംദിവസങ്ങളിലും വില ഉയരും.

ഏറ്റവും കുറഞ്ഞത് 2015ല്‍

ഏറ്റവും കുറഞ്ഞത് 2015ല്‍

ആറ് വര്‍ഷത്തിനിടെ സ്വര്‍ണത്തിന് വില ഏറ്റവും കുറഞ്ഞത് 2015ലാണ്. ആ വര്‍ഷം ഓഗസ്റ്റില്‍ പവന് 18720 രൂപയായി കുറഞ്ഞിരുന്നു. 2019 പിറന്ന ശേഷം വില ഉയരുന്നതാണ് വിപണിയിലെ ട്രെന്‍ഡ്. വില ഉയര്‍ന്ന സാഹചര്യത്തില്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

വാങ്ങാന്‍ എത്തുന്നവര്‍ കുറഞ്ഞു

വാങ്ങാന്‍ എത്തുന്നവര്‍ കുറഞ്ഞു

സ്വര്‍ണം വാങ്ങാന്‍ എത്തുന്നവര്‍ കുറഞ്ഞിട്ടുണ്ട്. വില ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ വിട്ടുനില്‍ക്കുകയാണ്. വില കുറയുമെന്ന പ്രതീക്ഷയിലാണ് വിട്ടുനില്‍ക്കല്‍. എന്നാല്‍ പഴയ സ്വര്‍ണം വില്‍ക്കാന്‍ എത്തുന്നവര്‍ വര്‍ധിച്ചു. വ്യാപാരികള്‍ പഴയ സ്വര്‍ണം എടുക്കാന്‍ ആദ്യം മടിച്ചിരുന്നു. എന്നാല്‍ വില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ പഴയ സ്വര്‍ണം എടുക്കുന്നുണ്ട്.

വില ഉയരാന്‍ കാരണം

വില ഉയരാന്‍ കാരണം

അമേരിക്കയിലെ അടിയന്തരാവസ്ഥയാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. അനധികൃത കുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. 600 കോടി ഡോളര്‍ ചെലവുള്ള പദ്ധതിക്ക് പക്ഷേ അമേരിക്കന്‍ കോണ്‍ഗ്രസ് എതിരാണ്. കോണ്‍ഗ്രസ് പണം അനുവദിക്കുന്നില്ല. ഇതാണ് ട്രംപ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണം.

ഫെഡറല്‍ കോടതിയില്‍ പരാതി

ഫെഡറല്‍ കോടതിയില്‍ പരാതി

ട്രംപിന്റെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് എതിരേ ഫെഡറല്‍ കോടതിയില്‍ 16 സംസ്ഥാനങ്ങള്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മതില്‍ നിര്‍മാണത്തെ പിന്തുണച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കില്ലെന്ന് ട്രംപ് പറയുന്നു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ താറുമാറായ സാഹചര്യത്തിലാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞത്.

വ്യാപാര യുദ്ധം ശക്തം

വ്യാപാര യുദ്ധം ശക്തം

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ലോകത്തെ വന്‍ ശക്തികളായ രണ്ടുരാജ്യങ്ങള്‍ വ്യാപാര തര്‍ക്കത്തിലേര്‍പ്പെടുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് നിക്ഷേപകര്‍ കരുതുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്.

കന്നി വോട്ടര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രഖ്യാപനം വരുന്നു...കന്നി വോട്ടര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രഖ്യാപനം വരുന്നു...

സിപിഎമ്മിനെ തള്ളി പ്രതിയുടെ ഭാര്യ; പാര്‍ട്ടി പറയാതെ ചെയ്യില്ല, പുറത്താക്കാന്‍ കാരണം മറ്റൊന്ന്സിപിഎമ്മിനെ തള്ളി പ്രതിയുടെ ഭാര്യ; പാര്‍ട്ടി പറയാതെ ചെയ്യില്ല, പുറത്താക്കാന്‍ കാരണം മറ്റൊന്ന്

English summary
Gold Price crossed Rs 25000 in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X