Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വിലയില്‍ കുറവ്; പവന് 240 രൂപ കുറഞ്ഞു, ആഗോളതലത്തിലും കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ആഗോള തലത്തിലും സ്വര്‍ണ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 3210 രൂപയും പവന് 25680 രൂപയുമാണ് പുതിയ വില. ഗ്രാമിന് 30 രൂപയാണ് വ്യാഴാഴ്ച കുറഞ്ഞിരിക്കുന്നത്. 26000 കടന്ന് സ്വര്‍ണവില കുതിച്ചത് പ്രധാന വാര്‍ത്തയായിരുന്നു. ജൂലൈ 19നാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 26120 രൂപയായിരുന്നു അന്നത്തെ വില.

Gold

സ്വര്‍ണവില നിശ്ചയിക്കുന്നത് പ്രാദേശിക ഘടകങ്ങള്‍ മാത്രമല്ല, ആഗോളതലത്തിലെ എല്ലാ സാധ്യതകളും സ്വര്‍ണവിലയെ ബാധിക്കുന്നു. അമേരിക്കയിലെ സാമ്പത്തിക-നികുതി തര്‍ക്കങ്ങളും അടുത്തിടെയുണ്ടായ വില വര്‍ധനവിന് കാരണമായിരുന്നു. ഇന്ത്യയില്‍ വില വര്‍ധനവിന് മറ്റൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ ബജറ്റില്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതാണ് പവന് 26000ത്തിലേക്ക് അടുക്കാന്‍ കാരണമായത്. എന്നാല്‍ വിലയില്‍ വന്‍ കുറവ് രേഖപ്പെടുത്താന്‍ സാധ്യതയില്ല എന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

സ്വര്‍ണമുള്‍പ്പെടെയുള്ള ലോഹങ്ങളുടെ കസ്റ്റംസ് തീരുവ 10 ശതമാനമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ബജറ്റില്‍ ഇത് 12.5 ശതമാനമാക്കി ഉയര്‍ത്തി. ബജറ്റ് ദിനത്തില്‍ തന്നെ വില വര്‍ധന പ്രകടമായിരുന്നു. ഗ്രാമിന് 45 രൂപയാണ് അന്ന് മാത്രം വര്‍ധിച്ചത്.

വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണത്തിനും 12.5 ശതമാനം നികുതി ചുമത്തണമെന്നാണ് ബജറ്റിലെ നിര്‍ദേശം. രൂപയിലെ മൂല്യ വ്യതിയാനം, ഓഹരി വിപണികളിലെ അസ്ഥിരത എന്നിവയും സ്വര്‍ണവില മാറ്റമുണ്ടാക്കുന്ന ഘടകങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+