Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം പവന് 200 രൂപ കൂടി; ഒരുമാസത്തിനിടെ വര്‍ധിച്ചത് 1200 രൂപ, മാന്ദ്യപ്പേടിയില്‍ ലോകം

കൊച്ചി: സ്വര്‍ണവില നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ഏവരെയും ആശ്ചര്യപ്പെടുത്തിയാണ് ശനിയാഴ്ച 400 രൂപ വര്‍ധിച്ചത്. എന്നാല്‍ ബുധനാഴ്ച 200 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ പവന് 24600 രൂപയായി. ഗ്രാമിന് 3075 രൂപയാണ്. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന വില വരുന്നത്. 2012ലാണ് ഇതിന് മുമ്പ് വില 24000 കടന്നത്. ഇപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ധിക്കുകയാണ്.

Gold

വരും ദിവസങ്ങളിലും വില കൂടാന്‍ തന്നെയാണ് സാധ്യത. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി ലോക വിപണികളില്‍ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ ആളുകള്‍ ശ്രമിക്കും. അതിന്റെ ഭാഗമായിട്ടാണ് വില ഉയരുന്നത്.

കൂടാതെ വിവാഹ സീസണ്‍ ആയതും സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമാണ്. ഫെബ്രുവരിയില്‍ എണ്ണ ഉല്‍പ്പാദനം സൗദി അറേബ്യ കുറയ്ക്കുമെന്ന വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വിപണിയില്‍ കൂടുതല്‍ പ്രതിസന്ധി രൂപപ്പെട്ടേക്കും. 2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമായിരുന്നു. അതേസമയം, ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച നേട്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇനി 400 രൂപ കൂടി വര്‍ധിച്ചാല്‍ സ്വര്‍ണം പവന് 25000 രൂപയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+