സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കും; തീരുമാനം എൽഡിഎഫ് യോഗത്തിൽ
തിരുവനന്തപുരം: സപ്ലൈക്കോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കാൻ എൽഡിഎഫ് യോഗത്തിൽ തീരുമാനം.സാധനങ്ങള്‍ക്ക് 25% ശതമാനം വില കൂട്ടാനുള്ള നിർദ്ദേശമാണ് മുന്നണി യോഗത്തിൽ ഉണ്ടായത്. അതേസമയം വില എത്രവരെ കൂട്ടണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭക്ഷ്യമന്ത്രിയേയും യോഗം ചുമതലപ്പെടുത്തി.
സപ്ലൈക്കോയുടെ ആവശ്യത്തെ തുടർന്നായിരുന്നു ഇന്ന് എൽഡിഎഫ് ഇത് സംബന്ധിച്ച് യോഗം ചേർന്നത്. 500 കോടി രൂപയുടെ സഹായം ഉടനടി ലഭിക്കാതെ തൽക്കാലം പിടിച്ചുനിൽക്കാനാവില്ലെന്നായിരുന്നു സപ്ലൈകോ അറിയിച്ചത്. ഒന്നുകിൽ ഇത് സർക്കാർ വീട്ടണമെന്നും അല്ലെങ്കിൽ അവശ്യസാധനങ്ങളുടെ വില കാലാനുസൃതമായി വര്‍ധിപ്പിക്കണം എന്നുമാണ് സപ്ലൈകോ ആവശ്യപ്പെട്ടത്.

ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വിലകൂടുക. സ്വാഭാവിക പരിഷ്കരണമാണെന്ന് ഭക്ഷ്യമന്ത്രി പ്രതികരിച്ചു.
സംസ്ഥാന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: 13 നിത്യോപയോഗ സാധനങ്ങൾക്ക് വിലകൂട്ടാനുള്ള എൽഡിഎഫ് തീരുമാനം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാരാണിതെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വൈദ്യുതി ചാർജ് വർധനവിനും വെള്ളക്കര വർദ്ധനവിനും ശേഷം ജനങ്ങൾക്ക് ലഭിച്ച ഇരുട്ടടിയാണ് അവശ്യ സാധനങ്ങളുടെ വിലവർദ്ധന. ദരിദ്രരെ പരമാവധി ദ്രോഹിക്കുന്ന സമീപനമാണ് പിണറായി വിജയൻ സ്വീകരിക്കുന്നത്. വൻകിടക്കാരിൽ നിന്നും കോടികൾ പിരിച്ചെടുക്കുന്നതിൽ അലംഭാവം കാണിക്കുന്ന സർക്കാർ അമിതഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. പാവപ്പെട്ടവന് താങ്ങാനാവാത്ത രീതിയിലുള്ള കെട്ടിട നികുതി വർദ്ധനവാണ് ഈ സർക്കാർ നടപ്പാക്കിയത്. 1200 ചതുരശ്ര വീട് നിർമ്മിക്കാൻ പഞ്ചായത്തിൽ 422 രൂപയായിരുന്നു നികുതി എങ്കിൽ ഇപ്പോൾ അത് 6,600 രൂപയാക്കി സർക്കാർ ഉയർത്തി. കോർപ്പറേഷനിൽ 610 രൂപയിൽ നിന്നും 12,200 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്. കേന്ദ്രത്തെ പഴിചാരി ജനങ്ങളെ ദ്രോഹിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്.
യുപിഎ സർക്കാർ നൽകിയതിനേക്കാൾ അഞ്ചിരട്ടി അധികം തുകയാണ് എൻഡിഎ സർക്കാർ കേരളത്തിന് അനുവദിച്ചത്. എല്ലാ രംഗത്തും കേരളത്തിന് ചരിത്രത്തിൽ ഏറ്റവും വലിയ സഹായമാണ് ലഭിച്ചത്. കേരളത്തിന് എത്ര രൂപയാണ് കേന്ദ്രം നൽകാനുള്ളതെന്ന് കൃത്യമായി പറയാതെ അവഗണനയെന്ന് ബാലഗോപാൽ പറയുന്നത് പച്ചക്കള്ളമാണ്. സംസ്ഥാന സർക്കാരിന്റെ കൊള്ളയ്ക്കെതിരെ ബിജെപിയും എൻഡിഎയും സമരം ശക്തമാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications