പള്ളിമേടയില്‍ വീണ്ടും പീഡനം; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന് ചെയ്തത്, പോലീസ് തിരയുന്നു
ചുണ്ടക്കര പള്ളി വികാരിയായിരുന്ന ഫാദര്‍ ജിനോ മേക്കാട്ടിനെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കല്‍പ്പറ്റ: കത്തോലിക്കാ സഭയ്ക്ക് കളങ്കം വീഴ്ത്തി പള്ളിമേടയില്‍ വീണ്ടും ലൈംഗിക പീഡനം. പ്രായപൂര്ത്തായാവത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം വിവാദമായതോടെ വൈദികന് മുങ്ങിയെന്നാണ് വിവരം.
ചുണ്ടക്കര പള്ളി വികാരിയായിരുന്ന ഫാദര്‍ ജിനോ മേക്കാട്ടിനെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പള്ളിമേടയില്‍ വച്ച് ഫാദര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചുവെന്നാണ് ആക്ഷേപം. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.

പള്ളിമേടയില്‍ ആരുമില്ലാത്ത നേരം വിളിച്ചുവരുത്തിയാണ് പുരോഹിതന് തന്നോട് മോശമായി പെരുമാറിയതെന്ന് പെണ്‍കുട്ടി പറയുന്നു. പ്ലസ് ടു വിദ്യാര്‍ഥിനിക്കാണ് ദുരനുഭവമുണ്ടായത്. കഴിഞ്ഞ സപ്തംബറിലാണ് സംഭവം.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കാണ് കുട്ടി വൈദികനെതിരേ മൊഴി നല്‍കിയത്. മാനന്തവാടി രൂപതയിലെ പുരോഹിതനാണ് ജിനോ മേക്കാട്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായെന്നായിരുന്നു രഹസ്യവിവരം.

രണ്ടുദിവസം മുമ്പ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കാണ് ഇത്തരത്തില്‍ രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ സപ്തംബറില്‍ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി വൈദികന് കടന്നുപിടിച്ചെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.

മാനന്തവാടി രൂപതയിലെ ചൂണ്ടക്കരയിലുള്ള പള്ളിയില്‍ ജിനോ മേക്കാട്ട് സഹ വൈദികനായാണ് സേവനമനുഷ്ടിച്ചിരുന്നത്. ഈ സമയമാണ് വിവാദമായ സംഭവം. കുട്ടിയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ശിശു സംരക്ഷ ഓഫീസര്‍ ഷീബ മുംതാസ് ജില്ലാ പോലീസ് മേധാവിയെ അറിയിക്കകുകയായിരുന്നു.

തുടര്‍ന്ന് പോലീസ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി. കുട്ടിയില്‍ നിന്നു മൊഴിയെടുത്തു. ശിശു സംരക്ഷണ ഓഫിസറോട് പറഞ്ഞ കാര്യങ്ങള്‍ കുട്ടി പോലീസിനോടും ആവര്‍ത്തിച്ചു. തുടര്‍ന്നാണ് ജിനോ മേക്കാട്ടിനെതിരേ പോലീസ് കേസെടുത്തത്.

കമ്പളക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ജിനോ മേക്കാട്ട് ഇപ്പോള്‍ മാനന്തവാടി രൂപതയില്‍ ഇല്ല. ഇയാളെ നേരത്തെ സ്ഥലം മാറ്റിയെന്നാണ് വിവരം. വിവാദമായ സംഭവത്തെ കുറിച്ച് നേരത്തെ സഭാ അധികാരികള്‍ അറിഞ്ഞിരുന്നുവത്രെ. തുടര്‍ന്ന് സ്ഥലം മാറ്റുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ജിനോ മേക്കാട്ടിനെ സ്ഥലം മാറ്റിയത്. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് സഭയുമായി ബന്ധപ്പെട്ടവര്‍ പോലീസിനെ അറിയിച്ചിട്ടല്ല. പ്രതിയെ പിടികൂടാനുള്ള നീക്കങ്ങള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

ജിനോ മേക്കാട്ട് കൂടുതല്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. അടുത്ത ദിവസം തന്നെ പെണ്‍കുട്ടിയെ ജഡ്ജിയുടെ മുന്നിലെത്തിച്ച് മൊഴിയെടുക്കും. പ്രതിക്കെതിരേ പോക്സോ വകുപ്പ് ചുമത്തുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

ആഴ്ചകള്‍ക്ക് മുമ്പ് കണ്ണൂര്‍ പേരാവൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് ഏറെ വിവാദമായിരുന്നു. കേസില്‍ അറസ്റ്റിലായ ഫാദര്‍ വടക്കുംചേരി ഇപ്പോള്‍ റിമാന്റിലാണ്. പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിയതിനും കുട്ടിയെ ദത്തെടുത്ത തിലും ഉന്നതരുടെ ഇടപെടല്‍ ഉണ്ടായിരുന്നു.

ഈ കേസില്‍ ഫാദര്‍ റോബിന് വടക്കുംചേരിക്ക് പുറമെ അഞ്ച് കന്യാസ്ത്രീകള്‍ പ്രതികളാണ്. ഡോക്ടര്‍മരായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ അനീസ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ എന്നിവരെ കൂടാതെ ഡോ.ഹൈദരാലി, മാതൃദേവി അംഗവും ഫാദര്‍ റോബിന്റെ സഹായിയുമായ തങ്കമ്മ എന്നിവരാണ് പ്രതികള്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications