ആൺകുട്ടികളെ പള്ളിമേടയിലെത്തിക്കും..!! പിന്നെ അച്ഛന്റെ രതിവൈകൃതങ്ങൾ..!! ഒടുവിൽ പിടിയിൽ..!!

  • By: അനാമിക
Subscribe to Oneindia Malayalam

പുത്തൂര്‍: തേവലപ്പുറം പുല്ലാമലയിലെ സെമിനാരിയില്‍ വൈദികപഠനത്തിന് എത്തിയ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച ശേഷം രക്ഷപ്പെട്ട വൈദികന്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി ഫാദര്‍ തോമസ് പാറേക്കളത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Read Also: കുണ്ടറയിലെ പെണ്‍കുട്ടിയെ മരണത്തിന് തൊട്ടുമുന്‍പ് വരെ അയാള്‍ !! ഇത് റിമാന്‍ഡ് റിപ്പോര്‍ട്ട് !

Read Also: ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍ അതിരാവിലെ റോഡില്‍..!! കൂടെ 'ഇയാളും'..!! എന്താണെന്നല്ലേ..?

വൈദിക പഠനത്തിന് എത്തിയ മൂന്ന് ആണ്‍കുട്ടികളാണ് അച്ഛന്റെ പീഡനത്തിന് ഇരകളായത്. പീഡന വിവരം പുറത്തായതോടെ ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു.

പോലീസിനെ കണ്ട് മുങ്ങി

ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഫാദര്‍ തോമസ് പാറേക്കളം കൊല്ലം പുത്തൂരില്‍ നിന്നാണ് മുങ്ങിയത്. പിന്നീട് പൊങ്ങിയത് തമിഴ്‌നാട്ടിലെ മധുരയിലാണ്. ഇവിടെ നിന്നാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

സംഭവം 2016ൽ

2016 ജൂലൈയിലാണ് ഇയാള്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചത്. കൊല്ലം പുത്തൂര്‍ സെന്റ് മേരീസ് പളളിയിലെ വികാരിയാണ് ഫാദര്‍ തോമസ് പാറേക്കളം. മാത്രമല്ല പുല്ലാമല ഹോളിക്രോസ് പളളിയിലും ഇയാള്‍ വികാരി ആയിരുന്നു.

പള്ളിമേടയിലെത്തിച്ച് പീഡിപ്പിച്ചു

പുല്ലാമലയിലെ സെമിനാരിയിലെ വൈദിക അധ്യാപകനായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ വൈദിക പഠനത്തിന് എത്തിയ കുട്ടികളെ മൂഴിക്കോട്ടെ പളളിയുടെ മേടയില്‍ എത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പീഡിപ്പിക്കപ്പെട്ടത് 3 പേർ

സെമിനാരിയിലെ പൂവാര്‍ സ്വദേശികളായ മൂന്ന് ആണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

പൊങ്ങിയത് അങ്ങ് മധുരയിൽ

സെമിനാരിയില്‍ നിന്നും പഠനം നിര്‍ത്തിപ്പോയ പതിനാലുകാരന്റെ കുടുംബമാണ് പോലീസില്‍ പരാതി നല്‍കിയത്. തന്നോടൊപ്പം മറ്റു കുട്ടികളേയും ഇയാള്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറഞ്ഞിരുന്നു. ഇത് അന്വേഷിക്കാന്‍ പോലീസ് എത്തിയപ്പോഴാണ് വൈദികന്‍ മുങ്ങിയത്.

മുങ്ങിയത് കസ്റ്റഡിയിൽ നിന്ന്

പൂവാര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഞായറാഴ്ച വൈദികനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ മൂഴിക്കോട്ടെ പള്ളിയില്‍ പരിശോധനയ്ക്ക് എത്തിച്ചതിനിടെ ഇയാള്‍ മുങ്ങി. .

പോലീസിനെതിരെ വിമർശനം

ഇയാളെ താഴത്തെ നിലയില്‍ നിര്‍ത്തി പോലീസ് മുകളിലത്തെ നിലയിലേക്ക് പോയപ്പോഴാണ് ഇയാള്‍ കടന്നുകളഞ്ഞത്. സംഭവത്തില്‍ പോലീസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു

English summary
Christian Priest arrested for exploiting boys in Church
Please Wait while comments are loading...