വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; സ്കൂള്‍ പ്രിന്‍സിപ്പലായ വൈദികന്‍ അറസ്റ്റില്‍...
കുന്നത്തുനാട് കിംഗ്‌സ് ഡേവിഡ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്രിന്‍സിപ്പലായ ഫാദര്‍ ബേസില്‍ കുര്യാക്കോസാണ് അറസ്റ്റിലായത്.
കൊച്ചി: പത്ത് വയസുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുനാട് കിംഗ്‌സ് ഡേവിഡ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്രിന്‍സിപ്പലായ ഫാദര്‍ ബേസില്‍ കുര്യാക്കോസാണ് അറസ്റ്റിലായത്.
ബോര്‍ഡിംഗ് സ്‌കൂളില്‍ താമസിച്ച് പഠിക്കുന്ന പത്ത് വയസുകാരനെ പ്രിന്‍സിപ്പല്‍ ഒട്ടേറെ തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ തന്നെ സന്ദര്‍ശിക്കാന്‍ വന്ന സഹോദരനോട് വിദ്യാര്‍ത്ഥി സംഭവം പറഞ്ഞതോടെയാണ് പീഡനവിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് ബേസില്‍ കുര്യാക്കോസിനെ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബേസില്‍ കുര്യാക്കോസിനെ ജനുവരി 2 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications