തട്ടികൊണ്ട് പോയി വിവാഹം കഴിക്കാന്‍ ശ്രമിച്ചു; വിവാഹ തട്ടിപ്പ് വീരന്‍ പൂജാരി അറസ്റ്റില്‍
രണ്ട് ദിവസം മുമ്പാണ് നൂറനാട് പുലിമേല്‍ സ്വദേശിനിയായ യുവതിയെ കടത്തികൊണ്ടു പോയി എന്ന പേരില്‍ വീട്ടുകാര്‍ പരാതി നല്‍കിയിത്. രമേശിനെ തേവലക്കരയിലെ ഒരു വാടക വീട്ടില്‍ നിന്നും പിടിക്കുമ്പോള്‍ യുവതിയും ഒപ്പമു
ചാരുംമൂട്: വിവാഹ തട്ടിപ്പ് വീരന്‍ പൂജാരി അറസ്റ്റില്‍. പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി വിവാഹം ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു പൂജാരി പോലീസ് പിടിയിലായത്. വിവാഹിതയും മക്കളുള്ളതുമായ സ്ത്രീ ഉള്‍പ്പടെ രണ്ട് പേരെ പൂജാരി ഇതിന് മുമ്പ് വിവാഹം കഴിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ട് കാരുടെ പരാതിയിലാണ് കരുനാഗപള്ളി ആദ്‌നാട് രമേശ്(25) അറസ്റ്റിലായത്. മുമ്പ് ഇയാള്‍ നടത്തിയ പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ ഭാര്യമാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു.
ഇയാള്‍ നടത്തി വന്ന വിവാഹ തട്ടിപ്പുകളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് നൂറനാട് പുലിമേല്‍ സ്വദേശിനിയായ യുവതിയെ കടത്തികൊണ്ടു പോയി എന്ന പേരില്‍ വീട്ടുകാര്‍ പരാതി നല്‍കിയിത്. രമേശിനെ തേവലക്കരയിലെ ഒരു വാടക വീട്ടില്‍ നിന്നും പിടിക്കുമ്പോള്‍ യുവതിയും ഒപ്പമുണ്ടായിരുന്നു.

യുവതികളെ പരിചയപ്പെട്ടു
വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി നോക്കിയ്‌പോഴെല്ലാം ഒരോ യുവതികളെയും പരിചപ്പെടുകയും വിവാഹം കഴിക്കുകയുമായിരുന്നു രമേശിന്റെ പരിപാടി.

ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
മൂന്ന് വര്‍ഷം മുമ്പ് രണ്ട് കുട്ടികളുള്ള വീട്ടമ്മയുമായി രമേശിന് ബന്ധമുണ്ടെന്നറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തിരുന്നു.

താമസം
ഭര്‍ത്താവ് മരിച്ചതിനു ശേഷം യുവതിയുമായി താമസിച്ച് വരികയായിരുന്ന രമേശ് പിന്നീട് മറ്റ് ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്നതിനിടയില്‍ മറ്റൊരു സ്ത്രീയെയും വിവാഹം കഴിച്ചതായി പറയുന്നു.

വിവാഹ തട്ടിപ്പ്
ഈ രീതിയില്‍ വേറെയും വിവാഹ തട്ടിപ്പുകള്‍ നടത്തിയോ എന്ന് അന്വേഷിച്ചു വരികയാണ്. രമേശിനെ ശനിയാഴ്ച മാവേലിക്കര കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications