കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്ക് ലംഘിച്ച് കുര്‍ബാന; ചാലക്കുടിയില്‍ വൈദികന്‍ അറസ്റ്റില്‍

  • By Anupama
Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്ത് ദിനം പ്രതി കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടിചേരരുതെന്ന വിലക്ക് ലംഘിച്ച് നൂറോളം പേരെ പങ്കെടുപ്പിച്ച് കൂര്‍ബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്തു. ഫാദര്‍ പോളി പടയോട്ടിയാണ് അറസ്റ്റിലായത്.

ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളിയിലെ വികാരിയാണ് ഫാ. പോളി പടയാട്ടി. കുര്‍ബാനക്കെത്തിയ വിശ്വാസികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. നൂറോളം വിശ്വാസികളാണ് കുര്‍ബാനയില്‍ പങ്കെടുത്തത്.

coronaarrest

പള്ളിയില്‍ കുര്‍ബാന നടത്താം എന്നാല്‍ വിശ്വാസികളെ പങ്കെടുപ്പിക്കരുതെന്നും വിശ്വാസികള്‍ വീടുകളില്‍ ഇരുന്ന് പ്രാര്‍ഥിച്ചാല്‍ മതിയെന്നും അതിരൂപതകള്‍ ഉള്‍പ്പെടെ നിരന്തരം നിര്‍ദേശിച്ചിരുന്നു. ഈ വിലക്കുകള്‍ ലംഘിച്ച് തിങ്കളാഴ്ച്ച രാവിലെ ആറരയോടെയാണ് പള്ളിയില്‍ കുര്‍ബാന നടന്നത്. ഇവരെ ജാമ്യത്തില്‍ വിടും. എന്നാല്‍ ഇത് ആവര്‍ത്തിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഒല്ലൂര്‍ സെന്റ് ആന്റണീസ് പള്ളി വികാരിക്കെതിരേയും നടപടിയെടുത്തിരുന്നു. ഫാ: ജോസ് കോനിക്കരക്കും മറ്റ് സഹകര്‍മ്മികള്‍ക്കെതിരേയുമാണ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച്ച രാവിലെ ആറിന് തുടങ്ങിയ ആരാധന പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച്ച ഉച്ചവരെ അവസാനിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ ആറ് വരെയായിരുന്നു ആരാധന നിശ്ചയിച്ചിരുന്നത്. കളക്ടറുടെ ഉത്തരവ് ലംഘിച്ച് ആരാധന നടത്തിയതിനായിരുന്നു കേസെടുത്തത്. നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

Recommended Video

cmsvideo
തൃശ്ശൂർ ചാലക്കുടിയിൽ സർക്കാർ നിർദേശം ലംഘിച്ച് കുർബാന; വൈദികൻ അറസ്റ്റിൽ

ഇന്നലെ മാത്രം കേരളത്തില്‍ 15 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 67 ആയി. ആദ്യഘട്ടത്തില്‍ സുഖം പ്രാപിച്ച മൂന്ന് പേര്‍ ഒഴികെ 64 പേരും ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്നലെ കാസര്‍ഗോട്ട് അഞ്ചു പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നാല് പേര്‍ക്കും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ മുന്‍കരുതല്‍ നടപടികള്‍ സംസ്ഥാനം കര്‍ശനമാക്കിയിരിക്കുകയാണ്.

കാസര്‍ഗോട് ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. 5 ലധികം പേര്‍ ഒന്നിച്ചു കൂടുന്നത് തടയണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ എണ്ണായിരത്തിലേറെ പേര്‍ നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തിലാണ് കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് മാത്രമാണ് ഉണ്ടാവുക.

English summary
Priest Arrested in Chalakkudi For Violation Of Coronavirus alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X