Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ ബോയ്സ് ഹോമിൽ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി, വൈദികൻ അറസ്റ്റിൽ, പോക്സോ ചുമത്തി കേസ്!

Recommended Video

cmsvideo
    ബോയ്‌സ്‌ഹോമിന്റെ മറവില്‍ വൈദീകന്റെ അഴിഞ്ഞാട്ടം

    കൊച്ചി: കൊച്ചിയില്‍ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികന്‍ അറസ്റ്റില്‍. പെരുമ്പടത്തുളള ബോയ്‌സ് ഹോമിലെ ആണ്‍കുട്ടികളാണ് വൈദികന്റെ ലൈംഗിക ചൂഷണത്തിന് ഇരയായത്. ഫാദര്‍ ജോര്‍ജിനെ ആണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും പോക്‌സോ വകുപ്പ് പ്രകാരവും കേസെടുത്തു. വൈദികന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ബോയ്‌സ് ഹോമില്‍ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ട കുട്ടികളില്‍ ഒരാള്‍ വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞതോടെയാണ് പീഡനം പുറത്ത് അറിഞ്ഞത്.

    കഴിഞ്ഞ കുറച്ച് കാലമായി വൈദികന്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇയാള്‍ ഡയറക്ടറായ സ്ഥാപനത്തില്‍ രക്ഷിതാക്കള്‍ ഉളളതും ഇല്ലാത്തതുമായ കുട്ടികളെ ആണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ നേരത്തെ മുതല്‍ക്കേ തന്നെ പീഡന ആരോപണം ഉയര്‍ന്നിട്ടുളളതാണ് എന്നും സൂചനയുണ്ട്.

    KOCHI

    വൈദികനെ ഭയമുളള കുട്ടികള്‍ പീഡനത്തിന് ഇരയാകുന്ന വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയും വൈദികന്‍ കുട്ടികളില്‍ ചിലരെ പീഡിപ്പിക്കാനുളള ശ്രമം നടത്തുകയുണ്ടായി. അതിനിടെയാണ് കുട്ടികള്‍ ഇറങ്ങിയോടിയത്. ആറ് കുട്ടികള്‍ പുറത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

    പുറത്ത് എത്തിയ കുട്ടികള്‍ വഴിയില്‍ വെച്ച് കണ്ട ഒരാളുടെ സഹായം തേടി. ഫോണ്‍ വാങ്ങി കുട്ടികളില്‍ ഒരാളുടെ വീട്ടിലേക്ക് വിളിച്ച് പീഡന വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ സ്ഥലത്ത് എത്തി. നാട്ടുകാരും വിവരം അറിഞ്ഞെത്തി. തുടര്‍ന്നാണ് ഇവര്‍ വൈദികനെ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+