38 കാരിക്ക് പ്രേതബാധ?? ഒഴിപ്പിക്കാന്‍ ചെയ്തത്...21 കാരനായ പൂജാരി അറസ്റ്റില്‍!!
സാരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍
കൊട്ടാക്കര: മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീയെ ഉപദ്രവിച്ചതിന് ഒരാള്‍ അറസ്റ്റില്‍. ക്ഷേത്രത്തിലെ പുജാരിയാണ് കഴിഞ്ഞ ദിവസം കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് സംഭവം നടന്നത്.

അയല്‍വാസി
ഓടനാവട്ടം മണികണ്‌ഠേശ്വം വടക്കേക്കര വീട്ടില്‍ ആദിഷിനെയാണ് (21) പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പൂജാരിയാണെന്നു പോലീസ് അറിയിച്ചു. രാത്രി 11 മണിയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്റെ കീഴിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

ഉപദ്രവിച്ചു
ആവണീശ്വരം സ്വദേശിനിയായ 38 കാരിയെയാണ് ബാധയൊഴിപ്പിക്കലിന്റെ പേരില്‍ ആദിഷ് ഉപദ്രവിച്ചത്. മന്ത്രവാദം നടത്തുന്നതിനിടെയാണ് ആദിഷിനെ പോലീസെത്തി പിടികൂടിയത്. രണ്ടു വര്‍ഷമായി പ്രതി ലോട്ടസ് റോഡിലുള്ള കോവിലില്‍ പൂജാരിയായി ജോലി ചെയ്യുകായയിരുന്നു.

പൂജ നടത്തിയത്
കൊട്ടാരക്കര ചന്തമുക്കിന് സമീപം ലോട്ടസ് റോഡിലുള്ള കോവിലില്‍ വച്ചാണ് പ്രതി പൂജ നടത്തിയത്. ആഭിചാര ക്രിയകള്‍ നടത്തിയ ഇയാള്‍ യുവതിയെ ദേഹോപദ്രവവും ഏല്‍പ്പിച്ചതായി പോലീസ് അറിയിച്ചു.

അന്വേഷണം നടക്കുന്നു
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. യുവതിയുടെ ബന്ധുക്കള്‍ക്കും കോവില്‍ ഭാരവാഹികള്‍ക്കും സംഭവത്തില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ആശുപത്രിയില്‍
പൂജാരിയുടെ ഉപദ്രവത്തില്‍ പരിക്കു പറ്റിയ യുവതി അവശ നിലയിലാണ്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്












Click it and Unblock the Notifications