കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറവൂരില്‍ പതിനാലുകാരിയെ വികാരിയച്ചന്‍ പീഡിപ്പിച്ചു

  • By Mithra Nair
Google Oneindia Malayalam News

പറവൂര്‍ : വിശുദ്ധ മാസത്തില്‍ പതിനാലുകാരിയെ വികാരിയച്ചന്‍ പീഡിപ്പിച്ചു.ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്ക് കീഴിലുള്ള പുത്തന്‍വേലിക്കര പറങ്കിനാട്ടിയകുരിശ് ലൂര്‍ദ്മാത പള്ളി വികാരി ഫാ.എഡ്‌വിന്‍ സിഗ്രേസ് ആണ് പതിനാലുകാരിയെ പള്ളിമേടയില്‍ വെച്ച് പീഡിപ്പിച്ചത്.

ഫാ.എഡ്‌വിന്‍ സിഗ്രേസിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെയാണ് കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയത്. അച്ചന്‍ ഒളിവിലാണ്.

rape.jpg -Properties

ജനുവരി മുതല്‍ പലതവണ വികാരിയച്ചന്‍ പള്ളിമേടയില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പള്ളിമേടയിലേയ്ക്ക് വികാരിയച്ചന്‍ നിരന്തരം കൂട്ടിക്കൊണ്ടു പോകുന്നതില്‍ സംശയം തോന്നിയ വീട്ടുകാര്‍ പെണ്‍കുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് പീഡനകാര്യം അറിഞ്ഞത്.

വികാരിയച്ചനെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ രൂപതാ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം ഫാദര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വടക്കേക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ധ്യാനഗുരുവും പ്രഭാഷകനും ഗായകനും എഴുത്തുകാരനുമാണ് ഫാ.എഡ്‌വിന്‍ സിഗ്രേസ്.

English summary
priest raped in 14 year old girl at church. now priest is missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X