കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാദര്‍ റോബിന് ഉന്നത ബന്ധം; രക്ഷപ്പെടുത്താന്‍ എല്ലാവരും ഇടപെട്ടു!! ഞെട്ടിക്കുന്ന കാര്യങ്ങള്‍..

നവജാത ശിശുവിനെ ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളൊന്നും ശിശുക്ഷേമ സമിതി പാലിച്ചില്ലെന്ന് പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ പുറത്താവുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ഫാദറിനെ രക്ഷപ്പെടുത്താന്‍ ഉന്നതതല ഇടപെടലുകള്‍ നടന്നുവെന്നാണ് വിവരം. ഇതിനായി എല്ലാ മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന കണ്ണൂര്‍ പോലിസിനാണ് ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. നവജാത ശിശുവിനെ ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളൊന്നും ശിശുക്ഷേമ സമിതി പാലിച്ചില്ലെന്ന് പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.

കന്യാസ്ത്രീകള്‍ കുട്ടിയെ കടത്തി

പെണ്‍കുട്ടി കണ്ണൂരിലെ ആശുപത്രിയിലാണ് പ്രസവിച്ചതെങ്കിലും കുഞ്ഞിനെ ഉടന്‍ വയനാട്ടിലെ വൈത്തിരി അനാഥാലായത്തിലേക്ക് മാറ്റുകയായിരുന്നു. ഇങ്ങോട്ട് കുഞ്ഞിനെ കൊണ്ടുപോയത് കന്യാസ്ത്രീകളാണെന്ന് തെളിഞ്ഞു. നവജാത ശിശുവിനെ ഏറ്റെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ വയനാട്ടിലെ ശിശുക്ഷേമ സമിതിയും പാലിച്ചില്ലെന്നും പോലിസ് വെളിപ്പെടുത്തി.

ഉത്തരവുകളെല്ലാം മണിക്കൂറുകള്‍ക്കകം

ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവും ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവും ഇറക്കിയത് ഒരേ ദിവസം. യഥാര്‍ഥത്തില്‍ ശിശുവിനെ ലഭിച്ചാല്‍ ആദ്യം ചെയ്യേണ്ടത് സുരക്ഷിത കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയാണ്. എന്നിട്ട് അന്വേഷണം നടത്തണം.

ദിവസങ്ങള്‍ വേണ്ട നടപടികള്‍ ഒറ്റദിവസം

അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ് ഇറക്കേണ്ടത്. ഇത് ദിവസങ്ങള്‍ വേണ്ടി വരുന്ന നടപടിക്രമങ്ങളാണ്. ഫാദര്‍ പീഡിപ്പിച്ച കേസില്‍ ഇതെല്ലാം അട്ടിമറിക്കപ്പൈട്ടു. എല്ലാം നടന്നത് മണിക്കൂറുള്‍ വ്യത്യാസത്തിലാണെന്ന് തെളിഞ്ഞു.

എല്ലാം നടന്നത് കഴിഞ്ഞ 20ന്

വയനാട് ശിശു ക്ഷേമ സമിതിയുടെ സിറ്റിങ് നടന്നത് കഴിഞ്ഞമാസം ഇരുപതിനാണ്. കുട്ടിയെ ഏറ്റെടുക്കാനുള്ള ഉത്തരവില്‍ സമിതി അംമഗമായ സിസ്റ്റര്‍ ബെറ്റി ഉത്തരവിട്ടതും അന്നാണ്. കുട്ടിയെ പാര്‍പ്പിക്കാനുള്ള ഉത്തരവില്‍ സമിതി ചെയര്‍മാന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം ഒപ്പുവച്ചതും അതേദിവസം തന്നെയാണ്.

ഫാദറിനെ രക്ഷിക്കാന്‍ മനപ്പൂര്‍വം ചില നീക്കങ്ങള്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയെ പറ്റി അന്വേഷിക്കുകയോ അവരുടെ അവസ്ഥ പരിശോധിക്കുകയോ കൗണ്‍സലിങ് നടത്തുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ഫാദര്‍ റോബിനെ രക്ഷപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ച പ്രകാരം മനപ്പൂര്‍വമുള്ള ചില നീക്കങ്ങള്‍ നടന്നുവെന്നാണ് മനസിലാകുന്നത്.

ദത്തെടുക്കല്‍ കേന്ദ്രവും കൂട്ടുനിന്നു?

വൈത്തിരിയിലേത് സര്‍ക്കാര്‍ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രമാണ്. സാങ്കേതിക നടപടിക്രമങ്ങളില്‍ ഇവര്‍ കാര്യമായ വീഴ്ചയാണ് വരുത്തിയത്. നവജാത ശിശുവിനെ കിട്ടിയാല്‍ 24 മണിക്കൂറിനകം ശിശുക്ഷേമ സമിതിയെ അറിയിക്കണം. അതും ഇവര്‍ ചെയ്തില്ല.

വിവരങ്ങള്‍ രണ്ടാഴ്ച മൂടിവച്ചു

ദത്തെടുക്കല്‍ കേന്ദ്രം ഫാദര്‍ റോബിനെ രക്ഷപ്പെടുത്താനാണ് ഇത്തരം നീക്കങ്ങള്‍ നടത്തിയതെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. കഴിഞ്ഞമാസം ഏഴിനാണ് കുഞ്ഞിനെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ലഭിക്കുന്നത്. എന്നാല്‍ ശിശു ക്ഷേമ സമിതിയില്‍ വിവരം അറിയിക്കുന്നത് 20നാണ്.

ശിശുക്ഷേമ സമിതി പറയുന്നത് മറ്റൊന്ന്

എന്നാല്‍ വയനാട് ശിശുക്ഷേമ സമിതി അധികൃതര്‍ പറയുന്നത് മറ്റൊന്നാണ്. 2016ലെ ബാലാവകാശ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായ എല്ലാ നടപടികളും തങ്ങള്‍ പാലിച്ചിട്ടുണ്ടെന്നാണ് അവരുടെ വാദം. 20നാണ് കുഞ്ഞിനെ തങ്ങള്‍ക്ക് ലഭിച്ചതെന്നും സമിതി അറിയിച്ചു.

ഫാദര്‍ റോബിന്റെ നീക്കങ്ങള്‍

അതേസമയം, പെണ്‍കുട്ടി പ്രസവിച്ചതോടെ പോലിസ് ഇടപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ നയിക്കുമെന്ന് ഫാദര്‍ റോബിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സംഭവം മൂടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി പണവും വാഗ്ദാനം ചെയ്തു.

വിദേശത്തേക്ക് കടക്കാന്‍ ശ്രമം

കാര്യങ്ങള്‍ കൈവിടുമെന്നത് മുന്‍കൂട്ടി കണ്ട ഫാദര്‍ രക്ഷപ്പെടാന്‍ വഴികള്‍ തേടിയുരന്നു. കാനഡയിലേക്ക് രക്ഷപ്പെടാനിയിരുന്നു ഇയാളുടെ പദ്ധതി. കാനഡയിലേക്ക് പോവുമെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും ഫാദര്‍ വിശ്വാസികളോട് പറഞ്ഞിരുന്നു.

പോലിസ് നീക്കം ഫാദറിനെ കുടുക്കി

ഇയാളെ പേരാവൂര്‍ സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് അങ്കമാലിക്കടുത്ത് നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പിടികൂടിയത്. ഇയാള്‍ രാജ്യം വിടാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഫാദറിന് സഹായം ചെയ്ത ആശുപത്രി അധികൃതര്‍ക്കെതിരേയും കന്യാസ്ത്രീകള്‍ക്കെതിരേയും പോലിസ് കേസൈടുത്തിട്ടുണ്ട്.

English summary
Kannur rape case main accused Fr. Robins gets top level support. Robin's illegal activities probed. Police registered case against six others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X