മഴ പെയ്ത ആ ദിവസമാണ് ഫാദര്‍ എന്നെ... കണ്ണൂരില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍
ആദ്യം പീഡിപ്പിക്കപ്പെട്ട ദിവസം സംഭവിച്ചതും പുറത്തു പറയാതിരിക്കാന്‍ കാരണവും പെണ്‍കുട്ടി വിവരിച്ചു.
കണ്ണൂര്‍: പേരാവൂരില്‍ വൈദികന്റെ പീഡനത്തിന് ഇരയായി പ്രസവിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി. ആദ്യം പീഡിപ്പിക്കപ്പെട്ട ദിവസം സംഭവിച്ചതും പുറത്തു പറയാതിരിക്കാന്‍ കാരണവും പെണ്‍കുട്ടി വിവരിച്ചു. പ്രസവിച്ച ശേഷം നടന്ന കാര്യങ്ങളും പെണ്‍കുട്ടി പറഞ്ഞു.
സഭയ്ക്കും വൈദിക സമൂഹത്തിനും നാണക്കേണ്ടുണ്ടാവുമെന്ന് ഭയന്നാണ് കാര്യങ്ങള്‍ ഒന്നും പുറത്തുപറയാതിരുന്നത്. ഇക്കാര്യം പുറത്തുപറയേണ്ടെന്ന് ചിലര്‍ തന്നോട് നിര്‍ദേശിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി ഒരു പത്രത്തോട് വെളിപ്പെടുത്തി.

സഹോദരനൊപ്പം പള്ളിയില്‍ എത്തിയപ്പോഴാണ് ആദ്യം പീഡിപ്പിക്കപ്പെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. ഈ സമയം സഹോദരന്‍ ആദ്യം പോയി. മഴ ശമിക്കാന്‍ ഞാന്‍ പള്ളിയില്‍ തന്നെ നില്‍ക്കുകയായിരുന്നു.

ഈ സമയം ഫാദര്‍ വന്ന് തന്നോട് സംസാരിച്ചു. കംപ്യൂട്ടര്‍ ശരിയാക്കാനെന്ന വ്യാജേനയാണ് അകത്തേക്ക് കൊണ്ടുപോയത്. തുടര്‍ന്നന് അദ്ദേഹത്തിന്റെ മുറിയിലേക്കാണ് തന്നെ കൂട്ടിക്കൊണ്ടു പോയതെന്നും പെണ്‍കുട്ടി പറഞ്ഞു.

ഫാദര്‍ റോബിന്‍ വടക്കുംചേരി ആ മുറിയില്‍ വച്ചാണ് തന്നെ ആദ്യം പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി വിശദീകരിച്ചു. വിവാദ സംഭവത്തില്‍ പോലിസ് കൂടുതല്‍ പേര്‍ക്കെതിരേ കേസെടുത്തിരിക്കെയാണ് പെണ്‍കുട്ടിയെ ഫാദര്‍ പീഡിപ്പിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

ഗര്‍ഭിണിയാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. പിന്നീട് വയറുവേദന വന്നപ്പോള്‍ ആശുപത്രിയില്‍ പോവുകയായിരുന്നു. കൂത്തുപറമ്പിലെ ആശുപത്രിയിലായിരുന്നു പ്രസവമെന്നും പെണ്‍കുട്ടി വിശദീകരിച്ചു.

പ്രസവ ശേഷം കുഞ്ഞിനെ കാണിച്ചിരുന്നു. തല്‍ക്കാലത്തേക്ക് മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണെന്നാണ് തന്നോട് പറഞ്ഞത്. പിന്നീട് തിരിച്ചുകൊണ്ടുവരുമെന്നും പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് താന്‍ ആരോടും പറഞ്ഞിരുന്നില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

പ്രസവം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിന് ശേഷം സ്‌കൂളില്‍ മോഡല്‍ പരീക്ഷക്ക് പോയിരുന്നു. സഹപാഠികളോടും സംഭവം പറഞ്ഞില്ല. സഭയ്ക്ക് ചീത്തപ്പേരുണ്ടാവുമെന്ന് കരുതിയാണ് എല്ലാം മറച്ചുവച്ചത്. മറച്ചുവയ്ക്കാന്‍ ചിലര്‍ തന്നോട് പറഞ്ഞിരുന്നുവെന്നും പെണ്‍കുട്ടി പ്രതികരിച്ചു.

ചൈല്‍ഡ് ലൈനില്‍ അജ്ഞാത ഫോണ്‍ വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് ഫോണ്‍ സന്ദേശം ശരിയാണോ എന്ന് അവര്‍ പരിശോധിച്ചു. ശേഷം വിഷയംപോലിസിന് കൈമാറുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുത്തിരുന്നു. തന്നെ ഉപദ്രവിച്ച വൈദികനെതിരേ അതിരൂപതാ തലത്തില്‍ നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

പോലിസ് ഇടപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ നയിക്കുമെന്ന് ഫാദര്‍ റോബിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സംഭവം മൂടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി പണവും വാഗ്ദാനം ചെയ്തു.

സഭയ്ക്ക് മോശപ്പേരുണ്ടാവുമെന്ന് കരുതി പെണ്‍കുട്ടി ഗര്‍്രഭത്തിന് ഉത്തരവാദിത്തം സ്വന്തം അച്ഛനില്‍ കെട്ടിവയ്ച്ചിരുന്നു. ചിലരുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ഇങ്ങനെ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി ഫാദറിന്റെ പേര് പറയുകയായിരുന്നു.

ഇക്കാര്യം മുന്‍കൂട്ടി കണ്ട ഫാദര്‍ രക്ഷപ്പെടാന്‍ വഴികള്‍ തേടിയുരന്നു. കാനഡയിലേക്ക് രക്ഷപ്പെടാനിയിരുന്നു ഇയാളുടെ പദ്ധതി. കാനഡയിലേക്ക് പോവുമെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും ഫാദര്‍ വിശ്വാസികളോട് പറഞ്ഞിരുന്നു.

ഇയാളെ സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് അങ്കമാലിക്കടുത്ത് നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പിടികൂടിയത്. ഇയാള്‍ രാജ്യം വിടാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഫാദറിന് സഹായം ചെയ്ത ആശുപത്രി അധികൃതര്‍ക്കെതിരേയും കന്യാസ്ത്രീകള്‍ക്കെതിരേയും പോലിസ് കേസൈടുത്തിട്ടുണ്ട്.

കുട്ടിയെ ക്രിസ്തുരാജ് ആശുപത്രിയില്‍ നിന്ന് വയനാട് വൈത്തിരിയിലെ അനാഥാനയത്തിലെത്തിച്ചത് കന്യാസ്തീകളാണെന്ന് പോലിസിന് വ്യക്തമായിട്ടുണ്ട്. ഇവരെയും കേസില്‍ പ്രതി ചേര്‍ത്തിരിക്കുകയാണ്. പോക്‌സോ നിയമപ്രകാരമാണ് കേസ്. അതുകൊണ്ട് തന്നെ പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ പ്രയാസമാണ്.

അറസ്റ്റ് ഭയന്ന് കന്യാസ്ത്രീകള്‍ അടക്കമുള്ള പ്രതികള്‍ ഒളിവില്‍ പോയിട്ടുണ്ടെന്നാണ് വിവരം. എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് പോലിസ് പറഞ്ഞു. പ്രസവം മൂടിവച്ചതിനാണ് ആശുപത്രി അധികൃതര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വയസ് തെറ്റായി പറഞ്ഞാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നു.












Click it and Unblock the Notifications