Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദികന്റെ ബ്രേക്ക്ഡാന്‍സ് വൈറലാവുന്നു; അച്ചന്‍ കൊലമാസ് ഡാ...കിടിലന്‍ പെര്‍ഫോമന്‍സ്!! വീഡിയോ

നൃത്തമാണെന്ന് പറയാനാവില്ല. അടിപൊളി ബ്രേക്ക് ഡാന്‍സാണ്. ആദ്യം പതിയെ തുടങ്ങിയ അച്ചന്‍ പിന്നീട് കലക്കുന്ന രംഗങ്ങളാണ് വീഡിയോയില്‍.

കൊച്ചി: ലൗകിക സുഖങ്ങളില്‍ നിന്നു അകന്ന് പ്രാര്‍ഥനാ നിര്‍ഭരമായ ജീവിതം നയിക്കുന്ന പുരോഹിതന്‍മാരെ കുറിച്ചാണ് അധികമാളുകള്‍ക്കും പറയാനുണ്ടാവുക. എന്നാല്‍ ഇവിടെ വേറിട്ട വൈദികനെ കുറിച്ചാണ് പറയുന്നത്. നൃത്തം ചെയ്യുന്ന വൈദികന്‍.

നൃത്തമാണെന്ന് പറയാനാവില്ല. അടിപൊളി ബ്രേക്ക് ഡാന്‍സാണ്. ആദ്യം പതിയെ തുടങ്ങിയ അച്ചന്‍ പിന്നീട് കലക്കുന്ന രംഗങ്ങളാണ് വീഡിയോയില്‍. വീഡിയോ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കലാപരിപാടികള്‍

വീഡിയോയില്‍ വൈദികന്റെ പിന്നിലായി കാണുന്ന സ്‌റ്റേജില്‍ വി വില്‍ മിസ് യു എന്ന് എഴുതിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കലാപരിപാടിയോടനുബന്ധിച്ചുള്ള രംഗമാണിതെന്ന് സംശയിക്കുന്നു.

വൈദികന്റെ യാത്ര അയപ്പാണോ?

കോളജ് വിദ്യാര്‍ഥികളുടെ പരിപാടിയാണെന്നാണ് സംശയിക്കുന്നത്. അതല്ല, വൈദികന്റെ തന്നെ യാത്ര അയപ്പ് പരിപാടിയാണെന്ന് ഫേസ്ബുക്കില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു.

വൈദികന്‍ വേഗം കൂട്ടി, ഒപ്പം കൈയടികളും

ആദ്യം പതിയെ മറ്റൊരാള്‍ക്കൊപ്പം ചുവടുകള്‍ വച്ചുതുടങ്ങുന്ന വൈദികന്‍ പിന്നീട് വേഗം കൂട്ടുന്നു. അസ്സല്‍ നര്‍ത്തകനെ പോലെയാണ് പിന്നീടുള്ള പ്രകടനം. കൂടെ നൃത്തം ചെയ്യുന്നയാളെ പോലും പലപ്പോഴും മറികടക്കുന്നു.

വൈദികനെ പിന്തുണച്ച് ഏറെപേര്‍

വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകളില്‍ മിക്കയാളുകളും വൈദികനെ പിന്തുണയ്ക്കുന്നു. ചിലര്‍ അഭിനന്ദിക്കാനും മറന്നില്ല. ഉള്ളിലുള്ള കഴിവ് പരസ്യമായി പ്രകടിപ്പിച്ച വൈദികനെ പുകഴ്ത്തി ചിലര്‍ വാചാലരാവുന്നുണ്ട്.

ഉടുപ്പ് ഊരിവച്ചിട്ടാവാമായിരുന്നു

പിള്ളേരുടെ കൂടെ തുള്ളുന്ന അച്ചന്‍ കൊള്ളാം, പക്ഷേ ഉടുപ്പ് ഊരിവച്ചിട്ടാവാമായിരുന്നു എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഈ അച്ചനെ കാണുമ്പോള്‍ ചില വികാരിമാര കിണറ്റിലിടാന്‍ തോന്നുന്നുവെന്നും കമന്റുകളുണ്ട്.

 എവിടെ നടന്ന പരിപാടിയാണ്?

എവിടെ നടന്ന പരിപാടിയാണെന്ന് വ്യക്തമല്ല. ചുറ്റും കുട്ടികള്‍ കൂടി നില്‍ക്കുന്നുണ്ട്. ഒരാള്‍ മാത്രമാണ് വൈദികനൊപ്പം ചുവടുകള്‍ വയ്ക്കുന്നത്. മറ്റുള്ളവര്‍ ചുറ്റും നിന്ന് കൈയടിക്കുകയാണ്. അടിപൊളി പാട്ടും ശബ്ദത്തില്‍ വച്ചിട്ടുണ്ട്.

 മനസ് നിറഞ്ഞ് അച്ചന്‍ എന്ന് വിളിക്കാം

കുട്ടികളുടെ കൂടെ കളിക്കാനും നൃത്തം വയ്ക്കാനും തയ്യാറായ അച്ചന്റെ മനസ് വലുതാണെന്നാണ് ചിലര്‍ പറഞ്ഞത്. ഇദ്ദേഹത്തെ മനസ് നിറഞ്ഞ് അച്ചന്‍ എന്ന് വിളിക്കാം. യുവാക്കളുടെ മനസില്‍ കയറിപ്പറ്റാന്‍ ഇത്തരം വഴികള്‍ സ്വീകരിക്കണം... ഇങ്ങനെ പോവുന്ന കമന്റുകള്‍.

പീഡനം ഒന്നുമല്ലല്ലോ ഡാന്‍സല്ലേ

ഉടുപ്പ് അണിഞ്ഞ് ഡാന്‍സ് ചെയ്തതിനെ ചിലര്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അതിലെന്താ കുഴപ്പമെന്നാ മറ്റു ചിലരുടെ ചോദ്യം. എന്തു ചെയ്താലും കുറ്റം കാണുന്നവരുണ്ട്. പീഡനം ഒന്നുമല്ലല്ലോ ഡാന്‍സല്ലേ അച്ചന്‍ കളിച്ചത്. അതിലെന്തു കുറ്റം പറയാനാ.. എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

പാട്ടില്‍ തര്‍ക്കം കൂടുന്നവരുമുണ്ട്

എന്നാല്‍ ചിലര്‍ക്ക് പാട്ടിലാണ് തര്‍ക്കം. തിരുവസ്ത്രത്തെ ഞങ്ങള്‍ ബഹുമാനിച്ചിരുന്നു. അതിപ്പോള്‍ ഇല്ലാതാക്കി. കഷ്ടം, ഒരു ആക്ഷന്‍ സോങായിരുന്നെങ്കില്‍ സമ്മതിക്കാമായിരുന്നു. ഇതിപ്പൊ ഒരു ഡപ്പാകൂത്തായി പോയല്ലോ.. ഇങ്ങനെ അഭിപ്രായപ്പെട്ടവരും കുറവല്ല.

വിചാരവും വികാരങ്ങളും

ലൗകിക സുഖങ്ങള്‍ ഒഴിവാക്കി ആത്മീയ തലത്തില്‍ ജീവിക്കുന്ന വൈദികര്‍ക്കും കാണും വിചാരവും വികാരങ്ങളും. ഡാന്‍സ് കളിച്ച അച്ചനെ കുറ്റപ്പെടുത്താനാവില്ല. സമൂഹം എന്തു ചിന്തിക്കും എന്നു കരുതിയാണ് പല വൈദികരും ഇത്തരം കാര്യങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നും കമന്റിട്ടവര്‍ അഭിപ്രായപ്പെട്ടു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+