മഞ്ചേരിയില്‍ പൂജാരി കുളത്തില്‍ മുങ്ങി മരിച്ചു
മലപ്പുറം: മഞ്ചേരി ചെറുവണ്ണൂര്‍ ഇല്ലം വക കുളത്തില്‍ പൂജാരി മുങ്ങി മരിച്ചു. മഞ്ചേരി പുത്രോട്ട് ക്ഷേത്രത്തിലെ പൂജാരിയായിരുന്ന കരുവമ്പ്രം വെസ്റ്റ് അമ്പലപ്പടി കൈപ്പള്ളി മഠത്തില്‍ നാരായണന്‍ എമ്പ്രാന്തിരിയുടെ മകന്‍ മുരളീധരന്‍ എമ്പ്രാന്തിരി (49)യാണ് ചെറുവണ്ണൂര്‍ ഇല്ലം വക കുളത്തില്‍ മുങ്ങി മരിച്ചത്. വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഇല്ലത്ത് പൂജ ചെയ്യാനായി പോയതായിരുന്നു.

പൂജക്ക് മുന്നോടിയായുള്ള സ്‌നാന കര്‍മ്മം നിര്‍വ്വഹിക്കുന്നതിനിടെയാണ് അപകടം. ഭാര്യ: അംബിക. മക്കള്‍: ആനന്ദ്, ആതിര. സഹോദരങ്ങള്‍: രാജനാരായണന്‍, ശോഭ, സിന്ധു. മഞ്ചേരി അഡീഷണല്‍ എസ്.ഐ.ഷാജിമോന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
(ഫോട്ടോ അടിക്കുറിപ്പ്)
കുളത്തില്‍ മുങ്ങിമരിച്ച പൂജാരി മുരളീധരന്‍ എമ്പ്രാന്തിരി (49)












Click it and Unblock the Notifications