Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം സിനിമാക്കാരെ വന്ധ്യംകരിക്കണം! വികാരി എന്ന വാക്കിലുള്ള വികാരം ലൈംഗികത മാത്രമല്ല...

വൈദികന്മാരെ വന്ധ്യംകരിക്കണം എന്നാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.

തിരുവനന്തപുരം: കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ മുന്നു വഴികള്‍ എന്ന തലക്കെട്ടില്‍ ജോയ് മാത്യു എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വൈദികന്‍ രംഗത്ത്. ടോണി ചീരംകുഴിയില്‍ എന്ന വൈദികനാണ് ജോയ് മാത്യുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

വൈദികന്മാരെ വന്ധ്യംകരിക്കണം എന്നാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ഇതിന് മറുപടിയുമയാണ് ടോണി ചീരംകുഴിയില്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. മിസ്റ്റര്‍ ജോയ് മാത്യു വൈദികരെ മുഴുവന്‍ വന്ധ്യംകരിക്കണം എന്ന് അങ്ങ് അഭിപ്രായപ്പെട്ടതായി കേട്ടു, മാനന്തവാടി രൂപതയിലെ ഒരു വൈദികനുമായി ബന്ധപ്പെട്ടുണ്ടായ വാര്‍ത്തകള്‍ വൈദിക സമൂഹത്തിനും, വിശ്വാസികള്‍ക്കും വേദനയുണ്ടാക്കുന്നതാണെന്നും പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. മാനന്തവാടി രൂപതയിലെ വേദനിക്കുന്ന എല്ലാ വൈദികരോടും ഐക്യവും പിന്തുണയും അറിയിക്കുന്നതായും പോസ്റ്റിലുണ്ട്.

അടച്ചാക്ഷേപിക്കാന്‍ കഴിയില്ല...

അടച്ചാക്ഷേപിക്കാന്‍ കഴിയില്ല...

എണ്ണിപ്പറഞ്ഞാല്‍ ഒരു 20 പേരുകള്‍, അത്രയേ ഉള്ളൂ ഇതുവരെ പീഡനക്കേസുകളില്‍ പ്രതികളായ വൈദികരുടെ എണ്ണമെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ, ഇത് ഗുരുതരമല്ല എന്നല്ല താന്‍ പറഞ്ഞുവരുന്നതെന്നും, ആയിരക്കണക്കിന് വൈദികരുടെ സേവനവും ശുശ്രൂഷയും ഏറ്റുവാങ്ങുന്ന വിശ്വാസഗണത്തിന് ഒരു വൈദികന്‍ ചെയ്ത തെമ്മാടിത്തരത്തിന്റെ പേരില്‍ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന നിലപാടുകളെ കയ്യടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്...

അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്...

ഇത്തരം സംഭവങ്ങളില്‍ അമര്‍ഷവും പ്രതികരണവും ഇല്ലാത്തവരാണെന്നാണ് മറ്റു വൈദികരെന്ന് ജോയ് മാത്യു കരുതിയെങ്കില്‍ തെറ്റിപ്പോയെന്നും, തങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള ആര്‍ജ്ജവം കാണിച്ചിട്ടുണ്ടെന്നും, അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്നും ടോണി ചീരുംകുഴിയില്‍ ചൂണ്ടിക്കാണിക്കുന്നു.

വന്ധ്യംകരിച്ചാല്‍ തീരാത്ത ആര്‍ത്തി...

വന്ധ്യംകരിച്ചാല്‍ തീരാത്ത ആര്‍ത്തി...

വന്ധ്യംകരിക്കലാണ് എല്ലാത്തിനും പരിഹാരമെങ്കില്‍ ആദ്യം വന്ധ്യംകരിക്കേണ്ടത് നിങ്ങള്‍ സിനിമാ പ്രവര്‍ത്തക്കര്‍ക്കിടയിലാണെന്നും ടോണി ചീരുംകുഴിയില്‍ പറയുന്നു. ഒന്നും രണ്ടും കെട്ടി പൂതി മാറാത്തവര്‍ സിനിമാര്‍ക്കിടയിലുണ്ടെന്നും, വൈദികരുടെ വന്ധ്യംകരിച്ചാല്‍ പ്രശ്‌നം തീരും, പക്ഷേ, നിങ്ങളുടെ കൂട്ടത്തിലുള്ള പലരുടെയും വന്ധ്യംകരിച്ചാലും ആര്‍ത്തി തീരില്ലല്ലോ എന്നും വൈദികന്‍ പറയുന്നുണ്ട്.

നാക്കും വന്ധ്യംകരിച്ചോ...

നാക്കും വന്ധ്യംകരിച്ചോ...

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ചും ടോണി ചീരുംകുഴിയില്‍ പോസ്റ്റില്‍ പറയുന്നുണ്ട്. മഞ്ജുവാര്യര്‍ ഭീതിയോടെ വിളിച്ചു പറയാന്‍ തയ്യാറായിട്ടും, ജോയ് മാത്യു ആ പ്രമുഖനെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടില്ലല്ലോ, നിങ്ങളുടെ നാക്കും വന്ധ്യംകരിച്ചോ എന്നും വൈദികന്‍ ചോദിക്കുന്നു.

പെണ്ണിനെക്കുറിച്ച് ചിന്തിക്കാന്‍ നേരമില്ല...

പെണ്ണിനെക്കുറിച്ച് ചിന്തിക്കാന്‍ നേരമില്ല...

വികാരി എന്ന വാക്കിലുള്ള വികാരം ലൈംഗികത മാത്രമല്ലെന്നും, ആഫ്രിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സേവനം ചെയ്യുന്ന അനവധി വൈദികരുടെന്നും, കുഷ്ഠ രോഗികളുടെയും മറ്റു കണ്ണീരൊപ്പുന്ന അവര്‍ക്ക് പെണ്ണിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും നേരമില്ലെന്നും വൈദികന്‍ പറയുന്നു.

ഇതൊരു ന്യായീകരണ പോസ്റ്റ് അല്ല...

ഇതൊരു ന്യായീകരണ പോസ്റ്റ് അല്ല...

തെമ്മാടികളും കറുത്തപൊട്ടുകളും എല്ലായിടത്തുമുണ്ട്, മാനന്തവാടി രൂപതയിലെ ആ വൈദികന്റെ പേരു പ്രമുഖന്‍ എന്നല്ലെന്നും, അയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞ ടോണി ചീരുംകുഴിയില്‍ സിനിമാക്കാര്‍ക്കിട്ട് ഒരു കൊട്ടും കൊടുക്കുന്നുണ്ട്. സിനിമാ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ആ പ്രമുഖന്‍ എവിടെ എന്ന് ജോയ് മാത്യുവിനോട് ചോദിക്കുന്ന വൈദികന്‍, ഇതൊരു ന്യായീകരണ പോസ്റ്റ് അല്ലെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+