Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടവകയിലെ യുവതിയോടൊപ്പം വൈദികന്റെ കറക്കം!പറവൂരില്‍ സദാചാരക്കാര്‍ പിടികൂടിയ വികാരിക്ക് പണികിട്ടി!

സദാചാര വിവാദമല്ലെന്നും മറ്റു കാരണങ്ങള്‍ കൊണ്ടാണ് വികാരി സ്ഥലംമാറി പോയതെന്നുമാണ് പള്ളിക്കമ്മിറ്റിക്കാര്‍ അറിയിച്ചത്.

കൊച്ചി: ഇടവകയിലെ സ്ത്രീയോടൊപ്പം സഞ്ചരിച്ച വികാരിയെ സ്ഥലം മാറ്റി. പറവൂര്‍ കൈതാരം കോതക്കുളം അമലോത്ഭവമാത പള്ളി ഇടവക വികാരി പോള്‍ തെക്കാനത്തിനെയാണ് സദാചാര വിവാദത്തെ തുടര്‍ന്ന് ഇടവകയില്‍ നിന്നും സ്ഥലം മാറ്റിയത്. എന്നാല്‍ സദാചാര വിവാദമല്ലെന്നും മറ്റു കാരണങ്ങള്‍ കൊണ്ടാണ് വികാരി സ്ഥലംമാറി പോയതെന്നുമാണ് പള്ളിക്കമ്മിറ്റിക്കാര്‍ അറിയിച്ചത്.

കൊട്ടിയൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വൈദികരെ നിരീക്ഷിക്കണമെന്ന് വിശ്വാസികള്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതിനിടെയാണ് കൈതാരം കോതക്കുളം ഇടവക വികാരി പോള്‍ തെക്കാനത്ത് ഇടവകയിലെ സ്ത്രീയോടൊപ്പം കറങ്ങിനടക്കുന്നത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്. യുവതിയെയും വൈദികനെയും ചിലര്‍ ചോദ്യം ചെയ്തിരുന്നു.

സദാചാരക്കാര്‍ പിടികൂടി...

സദാചാരക്കാര്‍ പിടികൂടി...

ഇടവകയിലെ യുവതിയോടൊപ്പം വികാരി പോള്‍ തെക്കാനത്ത് കറങ്ങിനടക്കുന്നത് ചില വിശ്വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വൈദികനെയും യുവതിയെയും ഒരുമിച്ചു കണ്ടവര്‍ ഇവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയുമുണ്ടായി.

സ്ഥാനം ഒഴിയണമെന്ന് ആവശ്യം...

സ്ഥാനം ഒഴിയണമെന്ന് ആവശ്യം...

വികാരിയെയും യുവതിയെയും ഒരുമിച്ചു കണ്ട സാഹചര്യത്തില്‍ പള്ളിക്കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഫാദര്‍ പോള്‍ തെക്കാനത്ത് വികാരി സ്ഥാനം ഒഴിയണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. മാര്‍ച്ച് 12ന് ഫാദറിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കി പറഞ്ഞുവിടാമെന്നായിരുന്നു യോഗത്തിലെ തീരുമാനം.

മാര്‍ച്ച് 9ന് സ്ഥലംവിട്ടു...

മാര്‍ച്ച് 9ന് സ്ഥലംവിട്ടു...

മാര്‍ച്ച് 12ന് പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികാരിക്ക് യാത്രയയപ്പ് നല്‍കാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് ഒന്‍പതിന് തന്നെ ഫാദര്‍ പോള്‍ തെക്കാനത്ത് ഇടവകയില്‍ നിന്നും സ്ഥലംമാറി പോകുകയായിരുന്നു. ആരെയും അറിയിക്കാതെ രഹസ്യമായാണ് ഫാദര്‍ ഇടവകയില്‍ നിന്നും പോയത്.

ആരോഗ്യപ്രശ്‌നങ്ങളെന്നും...

ആരോഗ്യപ്രശ്‌നങ്ങളെന്നും...

ഫാദര്‍ പോള്‍ തെക്കാനത്ത് ഇടവകയില്‍ നിന്നും പെട്ടെന്ന് സ്ഥലം മാറി പോയതിന് പല കാരണങ്ങളാണ് പ്രചരിച്ചത്. ലോ കോളേജിലെ പഠനം പൂര്‍ത്തിയാക്കാനാണ് ഫാദര്‍ പോയതെന്നും, ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് പോയതെന്നുമെല്ലാമാണ് പള്ളിക്കമ്മിറ്റി നല്‍കിയ വിശദീകരണങ്ങള്‍. അദ്ദേഹത്തിന്റെ സ്വന്തം നാടായ മഞ്ഞപ്ര പള്ളിയിലേക്ക് പോകാനുള്ള ആഗ്രഹമാണ് കാരണമെന്നും ചിലര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+